18 September Wednesday

വൈദ്യസഹായവുമായി എ കെ ജി ആശുപത്രിയും

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
കണ്ണൂർ
കണ്ണൂർ എ കെ ജി ആശുപത്രിയുടെ മെഡിക്കൽ സംഘം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി അടിയന്തര വൈദ്യസഹായം നൽകി. ഡോ. ബാലകൃഷ്‌ണ പൊതുവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മയ്യിൽ ഐടിഎം കോളേജ്‌, മയ്യിൽ സ്‌കൂൾ, കണ്ടക്കൈ, കമ്പിൽ എന്നിവിടങ്ങളിലെ ക്യാമ്പുകളിലെത്തിയത്‌. ഡോ. റാം മോഹൻ, ഡോ. ഷക്കീർ, നേഴ്‌സുമാർ, പാരമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരും സംഘത്തിലുണ്ടായി.
പ്രധാന വാർത്തകൾ
 Top