21 October Monday

ബസ് കാറിലിടിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
കണ്ണൂർ 
ബസ്‌ കാറിലിടിച്ച്‌ മൂന്ന്‌ മാധ്യമ പ്രവർത്തകർക്ക്‌ പരിക്ക്‌. കാറിലുണ്ടായിരുന്ന  മാതൃഭൂമി ന്യൂസ്‌ ചാനൽ റിപ്പോർട്ടർ അരുൺ‌ ​ഗോപി (28), ക്യാമറമാൻ ജിഷ്ണു ബാലകൃഷ്ണൻ (25), ഡ്രൈവർ പി ടി സുജിത് (48) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാതയിൽ പള്ളിക്കുന്ന് പോസ്റ്റ് ഓഫീസ്  ബസ് സ്റ്റോപ്പിന്‌ സമീപം ശനിയാഴ്ച രാവിലെ 6.45 നാണ്‌ അപകടം. പരിക്കേറ്റ മൂന്നുപേരും കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സതേടി.  അഴീക്കൽ –- കണ്ണൂർ റൂട്ടിലോടുന്ന അജ്‌വ ബസ്സാണ്  കാറിലിടിച്ചത്‌. മറ്റൊരു ബസ്സിനെ മറികടക്കവെയാണ്‌ അപകടം.  അമിതവേഗത്തിലെത്തിയ ബസ്‌ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപ കടകളിലേക്കും ഇടിച്ചുകയറിയാണ് നിന്നത്.
 കാറിന്റെ മുൻവശം പൂർണമായും തകർന്നു. സമീപത്തെ കടകളുടെ മേൽക്കൂരയും ഷട്ടറും തകർന്നു. പ്രദീപ് ബാബു, കെ വി ബിജു എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് തകർന്നത്. അപകടം നടന്നയുടൻ ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ബസ്സിലുണ്ടായ യാത്രക്കാരിൽ ചിലർക്ക് സാരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന്‌ ദേശീയപാതയിൽ അൽപനേരം ​ഗതാ​ഗതം സ്തംഭിച്ചു.  ട്രാഫിക്ക് പൊലീസ്  ബസ് കസ്റ്റഡിയിലെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top