കണ്ണൂർ
എ കെ ജി ആശുപത്രിയിലെ മെഡിക്കൽ സംഘം ശനിയാഴ്ച ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും.
മെഡിക്കൽ ഡയറക്ടർ ഡോ. കെ പി ബാലകൃഷ്ണ പൊതുവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച രാവിലെ ക്യാമ്പുകളിലെത്തുക.
അമ്പായത്തോട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂൾ, മുണ്ടയാംപറമ്പ് ദേവസ്വം യുപി സ്കൂൾ എന്നിവിടങ്ങളിൽ സംഘം വൈദ്യസഹായം ലഭ്യമാക്കും. ആവശ്യമായ മരുന്നുകളും നൽകും.