കണ്ണൂർ
ആയിക്കര ഹാർബറിന് സമീപം മത്സ്യബന്ധനത്തിന് പോയ രണ്ട് ഫൈബർ വള്ളങ്ങൾ ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞു. ഉടമകളും തൊഴിലാളികളും ഉൾപ്പെടെയുള്ള ഏഴുപേരെ രക്ഷപ്പെടുത്തി. ശനി രാവിലെ എട്ടരയോടെയാണ് സംഭവം. ജയകാന്തിന്റെ ഉടമസ്ഥതയിലുള്ള ദീപം, നജീബിന്റെ ഉടമസ്ഥതയിലുള്ള മുഹമ്മദ് നിഷാൽ എന്നീ ഫൈബർ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇരുവള്ളങ്ങളിലുമുണ്ടായിരുന്നു തൊഴിലാളികളായ ഗോപാൽ, തിരുദിൽ ദാസ്, മനോരഞ്ജൻ, ലിഡൻദാസ്, ഫൈസൽ, നജീബ്, ഷംസുദ്ദീൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
സമീപത്ത് മീൻപിടിക്കുകയായിരുന്ന വള്ളങ്ങളിലെ തൊഴിലാളികളാണ് കടലിൽ മുങ്ങിയ ഏഴുപേരെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. ശനി പുലർച്ചെ ഹാർബറിൽനിന്ന് പുറപ്പെട്ടതായിരുന്നു തൊഴിലാളികൾ. രാവിലെ 8.30 ഓടെ ശക്തമായ തിരമാലയിൽപ്പെട്ട് ബോട്ട് കടലിലേക്ക് മറിയുകയായിരുന്നു. അപകട വിവരമറിഞ്ഞ് തലശേരി കോസ്റ്റൽ പൊലീസ് എസ്ഐ എൻ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സിറ്റി പെലീസ്, മറൈൻ എൻഫോഴ്സ് മെന്റ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..