19 June Saturday
ജിസ്നയും ചോദിക്കുന്നു

"പെണ്ണിനെന്താ കുഴപ്പം...?’

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

ചെറുപുഴ 

"പെണ്ണിനെന്താ കുഴപ്പം....?’  മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഈ ചോദ്യം സമൂഹം ഏറ്റെടുത്തതാണ്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരച്ചടങ്ങിന് നേതൃത്വം നൽകി ജോസ്ഗിരിയിലെ ഡിവൈഎഫ്ഐ പ്രവർത്തക ജിസ്ന ജോസഫ് ഇപ്പോൾ ഈ ചോദ്യം വീണ്ടും ചോദിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജോസ്ഗിരിയിൽ മരിച്ച തോമസ് കല്ലറയ്ക്കലിന്റെ സംസ്‌കാരച്ചടങ്ങിനാണ് ഡിവൈഎഫ്ഐ ജോസ്ഗിരി യൂണിറ്റ് പ്രസിഡന്റ് ജിസ്ന മോൾ ജോസഫ് വെള്ളിയാംകണ്ടത്തിൽ നേതൃത്വം നൽകിയത്. കോവിഡ് മാനദണ്ഡം പാലിച്ചാണ്‌ സംസ്‌കാരം നടത്തേണ്ടത് എന്നറിഞ്ഞ ജിസ്ന ഉടൻ മുന്നോട്ടുവരികയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ സുബിൻ ഇല്ലിക്കുന്നുംപുറത്ത്, എബി വെള്ളിയാംകണ്ടത്തിൽ, രഞ്ജിത്ത് വെട്ടിക്കൊമ്പിൽ, ബിബിൻ ഇളയിടത്ത്, അജിത്ത് കല്ലിങ്കൽ എന്നിവർ ജിസ്‌നക്കൊപ്പം ഉണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top