25 June Tuesday

സിപിഐ എം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം ആർഎസ്എസ്സുകാരൻ ബോംബുമായി അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
പാനൂർ
 സിപിഐ എം പ്രവർത്തകനെ ബോംബെറിഞ്ഞ‌് കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ്സുകാരനെ ബോംബ‌് സഹിതം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 
ആർഎസ്എസ്സുകാരനായ മാക്കോട്ട് റിമിഷി (29) നെയാണ‌് കൊളവല്ലൂർ പൊലീസ് അറസ്റ്റു ചെയ‌്തത‌്. വ്യാഴാഴ‌്ച രാത്രി പതിനൊന്നരയോടെ പൊയിലൂർ ചമതക്കാട് പുല്ലായിതോട് വച്ചാണ് സംഭവം. സിപിഐ എം പ്രവർത്തകനായ പുല്ലായി തോടിൽ കിഴക്കയിൽ ഷാലിൻ (28) നു നേരെയാണ് ബോംബെറിയാൻ ശ്രമിച്ചത്. രാത്രി എട്ടിന‌് ചമതക്കാട് ടൗണിൽ ഷാലിനും റിമിഷും രാഷ്ട്രീയം പറഞ്ഞു തർക്കിച്ചിരുന്നു.  തിരികെ പോയ റിമിഷ് രാത്രി വൈകി മറ്റൊരു കൂട്ടാളിയുമൊന്നിച്ചു ബോംബുമായി തിരിച്ചു വന്നു കൊലവിളി നടത്തുകയായിരുന്നു.  
ബോംബ് എറിയാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയാണുണ്ടായത്. കൂട്ടാളി നാട്ടുകാർക്ക‌് പിടി കൊടുക്കാതെ ഓടി രക്ഷപ്പെട്ടു. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രധാന വാർത്തകൾ
 Top