22 May Wednesday

മോഡി ഭിന്നിപ്പിക്കലിന്റെ തലവൻ ലേഖകനെതിരെ സംഘപരിവാർ സൈബർ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഭിന്നിപ്പിക്കലിന്റെ തലവൻ എന്ന‌് വിശേഷിപ്പിച്ച‌് ടൈം മാസികയുടെ കവർസ്റ്റോറി തയ്യാറാക്കിയ ആതീഷ‌് തസീറിനെതിരെ സംഘപരിവാർ പ്രവർത്തകരുടെ സൈബറാക്രമണം. കവർസ്റ്റോറി ജനശ്രദ്ധ നേടിയതോടെ ലേഖകന്റെ വിക്കിപീഡിയ പ്രൊഫൈലില്‍ മാറ്റങ്ങൾ വരുത്തി അതിന്റെ സ‌്ക്രീൻഷോട്ട‌് ഉപയോഗിച്ചാണ‌് സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാർ വ്യാജപ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത‌്. ആതിഷ‌ിന്റെ  വിക്കിപീഡിയയിൽ അദ്ദേഹം കോൺഗ്രസിന്റെ പി ആർ മാനേജരാണ‌് എന്നാണ‌് എഡിറ്റ‌് ചെയ‌്ത‌് ചേർത്തിരിക്കുന്നത‌്. തുടർന്ന‌് ആതീഷ‌് കോണ്‍ഗ്രസിന്റെ പി ആര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയാണെന്നും. ടൈം മാഗസിൻ ഇടതുപക്ഷത്തിന്റെ മുഖപത്രമായി മാറിയിരിക്കുന്നു എന്നുമാണ‌് ചൗക്കീദാർ ശഷാങ്ക‌് സിങ‌് എന്നയാൾ സമൂഹമാധ്യമത്തിൽ പോസ്റ്റ‌് ചെയ‌്തിരിക്കുന്നത‌്. 500ലധികം ആളുകൾ ഈ പോസ്റ്റ‌് പങ്ക‌ുവച്ചിട്ടുമുണ്ട‌്. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ ട്വിറ്റർ അക്കൗണ്ടായ ചൗകിദാര്‍ സ്മൃതി ഇറാനി ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നുണ്ടെന്നും ആൾട്ട‌് ന്യൂസ‌് റിപ്പോർട്ട‌് ചെയ്യുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top