16 July Tuesday

നാടകം തിരിച്ചുവരവിന്റെ പാതയില്‍: -എം മുകുന്ദന്‍

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

 മയ്യഴി

നാടകം അതിന്റെ പഴയ പ്രതാപം വീണ്ടെുക്കുകയാണെന്ന് നോവലിസ്റ്റ് എം മുകുന്ദൻ. ഒരുപാട് നല്ല നാടകങ്ങൾ വരുന്നുണ്ട്. സിനിമയിലെ സാങ്കേതികവിദ്യയും മായാലോകവും നാടകത്തിൽ പുനഃസൃഷ്ടിക്കുന്നത് ശരിയല്ലെന്നും നാടകം കഴിയുന്നത്ര ലളിതമായി അവതരിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
സുർജിത് സ്മൃതി നാടകകളരി മാഹി ഫ്രഞ്ച് ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കേരളത്തിൽ എല്ലായിടത്തും ഒരുകാലത്ത് നാടകങ്ങൾ കളിച്ചിരുന്നു. കെപിഎസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' കാണാൻ ആളുകൾ എത്രയോ ദൂരം നടന്നുപോയിട്ടുണ്ട്. സിനിമയുടെ വരവോടെയാണ് നാടകം പിൻവാങ്ങിയത്.
മാഹി ജെഎൻജിഎച്ച്എസ്എസിലെ കുട്ടികൾ അഭിനയിച്ച ‘ഇടവപ്പാതിയിലെ ഏറ്റുമീനുകൾ’ വിസ്മയിപ്പിച്ച നാടകമായിരുന്നു. പണവും പ്രശസ്തിയുമാണ് സിനിമയിലേക്ക് പലരെയും ആകർഷിക്കുന്നത്. 
നാടകത്തിൽ പലപ്പോഴും ഇതു രണ്ടുമുണ്ടാവില്ല. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ കഥപറയുന്ന ഉയരെയാണ് ഒടുവിൽ കണ്ട സിനിമയെന്നും മികച്ച സിനിമയാണതെന്നും എം മുകുന്ദൻ പറഞ്ഞു.  
സി എച്ച് പ്രഭാകരൻ അധ്യക്ഷനായി. മാഹി ചീഫ് എഡ്യുക്കേഷൻ ഓഫീസർ ഉത്തമരാജ‌് മാഹി, ക്യാമ്പ് ഡയരക്ടർ ശിവദാസ് പൊയിൽകാവ്, വിനയൻ പുത്തലത്ത്, സി എച്ച‌് മുഹമ്മദലി എന്നിവർ സംസാരിച്ചു. 
മൂന്ന്ദിവസത്തെ ക്യാമ്പ് 12ന് സുർജിത്ത് -കെ വി ജയരാജ് -സുരൻ സ്മൃതിയോടെ സമാപിക്കും.
 
 
പ്രധാന വാർത്തകൾ
 Top