17 August Saturday

എംപി എന്ന നിലയിൽ സ്ഥാനാർഥികളെ താരതമ്യം ചെയ്യാൻ അവസരം

സ്വന്തം ലേഖകൻUpdated: Thursday Apr 11, 2019
കണ്ണൂർ
തെരഞ്ഞെടുപ്പ‌് പ്രചാരണം ചൂട‌് പിടിച്ചതോടെ  എൽഡിഎഫ‌്, - യുഡിഎഫ‌് സ്ഥാ നാർഥികളുടെ   ജനകീയ ഇടപെടലുകളും വികസന പ്രവർത്തനങ്ങളും വീണ്ടും ചർച്ചയാവുന്നു. പി കെ ശ്രീമതി ടീച്ചർ സിറ്റിങ്‌ എംപിയാണെങ്കിൽ  യുഡിഎഫ‌് സ്ഥാനാർഥി കെ സുധാകരൻ ജില്ലയിലെ മുൻ എംപിയായിരുന്നു. അതിനാൽ രണ്ട‌്പേരുടെയും പ്രവർത്തനം താരതമ്യം ചെയ്യാൻ എളുപ്പമാണെന്ന‌് വോട്ടർമാർ. അഞ്ചുവർഷം മുമ്പ‌്  എംപി എന്ന നിലയിൽ പ്രവർത്തിച്ച സുധാകരന്റെ ദയനീയ പരാജയമാണ‌് തുറന്നുകാട്ടപ്പെട്ടത‌്.  പഴയകാര്യങ്ങൾ ജനങ്ങൾ മറന്നിരിക്കുമെന്ന വിശ്വാസത്തോടെ യുഡിഎഫ‌് സ്ഥാനാർഥി ജനവിധി തേടുമ്പോൾ   എംപിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തി വോട്ട‌് ചെയ്യാനാണ‌് പി കെ ശ്രീമതി ആവശ്യപ്പെടുന്നത‌്.  ഈ വ്യത്യാസം വോട്ടർമാർ തിരിച്ചറിയുന്നു.
 സുധാകരൻ എംപിയായിരുന്ന ഘട്ടത്തിൽ ജില്ലക്ക‌് വേണ്ടി ഒന്നും ചെയ‌്തിട്ടില്ല എന്ന‌തിന‌് തെളിവ‌്  യുഡിഎഫ‌ിനെ  തുണക്കുന്ന മലയാള മനോരമ പത്രം തന്നെ.  ജനപിന്തുണ നഷ്ടപ്പെട്ടു കഴിഞ്ഞ തവണ കാസർകോട‌് മണ്ഡലത്തിലേക്ക‌് ചാടാൻ നോട്ടമിട്ടിരുന്ന സുധാകരനെ കുറിച്ചു മനോരമ നൽകിയ വാർത്ത ഇങ്ങനെയാണ‌്–‘കണ്ണൂരിൽ സുധാകരൻ പ്രതികൂലഘടകമായി കാണുന്നത‌് ഇവയാണ‌്. സിറ്റിങ്ങ‌് എംപി എന്നനിലയിലുള്ള സുധാകരന്റെ പ്രകടനം വോട്ടർമാർ വിലയിരുത്തുമ്പോൾ വികസനത്തിന‌് മാർക്ക‌് കുറയാൻ സാധ്യതയുണ്ട‌്.  എംപിയുടെപ്രവർത്തനങ്ങളായിരിക്കും എതിരാളികളുടെ  പ്രധാന പ്രചാരണ വിഷയങ്ങൾ.  കസ‌്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട‌് കൊട്ടിയൂർ, പേരാവൂർ മേഖലകളിൽ തിരിച്ചടിയുണ്ടായേക്കാമെന്നും കരുതുന്നു’. 
സുധാകരൻ ‘ബിഗ‌് സീറോ’ ആണെന്ന‌്  മനോരമക്ക‌് പോലും അന്ന‌് പറയേണ്ടിവന്നു. വീണ്ടും സുധാകരൻ  മത്സരിക്കുമ്പോൾ അതിൽനിന്ന‌്എന്തുമാറ്റമാണ‌്   ഉണ്ടായത‌് എന്നാണ‌് വോട്ടർമാരുടെ ചോദ്യം. ഈ കാലയളവിൽ ജനങ്ങളുമായി ബന്ധപ്പെട്ട എത‌് വിഷയത്തിലാണ‌് സുധാകരൻ   ഇടപെട്ടത‌്.   തങ്ങളുടെ നേതാവ‌് എപ്പോഴും കേരളത്തിന‌് പുറത്തെ അജ്ഞാത കേന്ദ്രത്തിലാണെന്ന‌് പറയുന്നത‌് കോൺഗ്രസ‌് നേതാക്കളും അണികളുമാണ‌്.  എംപി സ്ഥാനത്തിന‌് പുറമേ  ഒരു തവണ മന്ത്രിയും നാല‌്തവണ കണ്ണൂരിന്റെ എംഎൽഎയുമായിരുന്നു യുഡിഎഫ‌് സ്ഥാനാർഥി. അദ്ദേഹം  മുൻകൈയെടുത്തു കൊണ്ടുവന്ന ഒരു പദ്ധതി പോലും പറയാനില്ല.
എന്നാൽ പി കെ ശ്രീമതിയുടെ കാര്യം നേരെ മറിച്ചാണെന്നത‌്   രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും.  അവർ എന്നും ജനങ്ങളോടൊപ്പമായിരുന്നു.  കുട്ടികൾക്ക‌് പോലും ശ്രീമതി ടീച്ചറെ ഫോണിൽ ലഭിക്കും.  പറയുന്ന കാര്യങ്ങൾ നടക്കുമെന്നതിനാൽ രാഷ്ട്രീയഭേദമെന്യേ സംഘടനകളും വ്യക്തികളും അവരെ സമീപിച്ചു.
പദ്ധതിപ്പണം കേന്ദ്രത്തിൽനിന്ന‌് വാങ്ങി എടുക്കുന്നതിൽ  അസാധാരണ വൈഭവമാണ‌് കാണിച്ചത‌്. കണ്ണൂരിൽ നടപ്പാക്കിയ രണ്ടായിരത്തിൽപരം കോടികളുടെ വികസനപ്രവർത്തനങ്ങൾ എണ്ണമിട്ടു നിരത്തിയാണ‌് വോട്ട‌് തേടുന്നത‌്. ഇതുവരെ ഒരു എംപിയും ചെയ്യാത്ത വിധം അത‌് സംബന്ധിച്ച പ്രോഗ്രസ‌് കാർഡും പ്രസിദ്ധീകരിച്ചു‌.  ശ്രീമതി ടീച്ചറുടെ ശ്രമഫലമായി ഉണ്ടായ റോഡുകൾ, പാലങ്ങൾ, പാർക്കുകൾ, റെയിൽവേ സ‌്റ്റേഷൻ വികസനം, കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയവ ജില്ലയുടെ എല്ലാ ഭാഗത്തുമുണ്ട‌്.  വികസനപ്രവർത്തനങ്ങളിൽ  ടീച്ചറെ പിന്നിലാക്കാൻ കഴിയില്ലെന്ന‌് ബോധ്യപ്പെട്ടപ്പോൾ പാർലമെന്റിൽ   പ്രകടനം പോരാ എന്നായി യുഡിഎഫ‌് പ്രചാരണം. അതിനുള്ള മറുപടി പാർലമെന്റ‌് രേഖകൾ പറയുന്നു.   സുധാകരന്റെ ഹാജർ നിലമുതൽ പാർലമെന്റിലെ ഇടപെടൽ വരെ  സംസ്ഥാന –- കേന്ദ്ര ശരാശരിയിൽ താഴെയായിരുന്നു. ശ്രീമതി ടീച്ചറാകട്ടെ  പരമാവധി ദിവസം പാർലമെന്റിൽ എത്തി ജനകീയ പ്രശ‌്നങ്ങളിൽ ഇടപെടുന്ന എംപിയായിരുന്നു. എല്ലാ കാര്യത്തിലും  ശരാശരിയേക്കാൾ ഏറെ മുകളിൽ. കൂടാതെ ഇരുന്ന സ്ഥാനങ്ങളിലൊക്കെ  വ്യക്തിമുദ്രപതിപ്പിച്ച ചരിത്രമാണ‌് ടീച്ചർക്കുള്ളത‌്. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റായിരുന്ന ഘട്ടത്തിലാണ‌് കണ്ണൂരിൽ സയൻസ‌് പാർക്ക‌് ഉണ്ടാക്കുന്നത‌്.   ആരോഗ്യ മന്ത്രിയായിരുന്ന ഘട്ടത്തിലാണ‌് ജില്ലാ ആശുപത്രിയടക്കമുള്ള സർക്കാർ ആശുപത്രികൾ മാറാൻ തുടങ്ങിയത‌്. ധർമശാലയിലെ സ‌്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അവരുടെ സംഭാവനയാണ‌്. ആരോഗ്യമേഖലയിൽ കേന്ദ്ര ഫണ്ട‌് പരമാവധി  കേരളത്തിന‌് ലഭ്യമാക്കിയതും  അവരുടെ കാലത്തായിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top