21 October Monday

‘ചണ്ഡാലഭിക്ഷുകി’ അരങ്ങിലേക്ക്

സ്വന്തം ലേഖകൻUpdated: Tuesday Sep 10, 2019

‘ചണ്ഡാലഭിക്ഷുകി' നാടകത്തിൽ നിന്ന്‌

ശ്രീകണ്ഠപുരം
മലയാള കാവ്യമണ്ഡലത്തിൽ നവോത്ഥാനത്തിന്റെ ധീരശബ്ദമായ കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി' അരങ്ങിലേക്ക്. കണ്ണൂരിൽ പുതുതായി രൂപംകൊണ്ട നാടകസമിതി ‘കണ്ണൂർ നാടകസംഘ'ത്തിന്റെ നേതൃത്വത്തിലാണ് നാടകം വേദിയിലെത്തുന്നത്. സ്ത്രീമുന്നേറ്റമാണ്‌ ‘ചണ്ഡാലഭിക്ഷുകി’യിൽ ഉയർന്നുനിൽക്കുന്നത്‌. ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കെതിരെയുള്ള രംഗാവിഷ്‌കാരമാണ്‌ നാടകം. 
അനിൽകുമാർ ആലത്തുപറമ്പിന്റെ രചനയിൽ ജയൻ തിരുമനയാണ് സംവിധാനം. ശ്രീകുമാറാണ്‌ സംഗീതസംവിധായകൻ. ഗാനം ആലപിച്ചത്‌ വൈക്കം വിജയലക്ഷ്മിയും. രംഗപടം വിജയൻ കടമ്പേരി, രംഗകല ദിനൂപ് മാട്ടൂൽ, ദീപസംവിധാനം പയ്യാവൂർ മുരളി, വസ്ത്രാലങ്കാരം ജെയിംസ് ചങ്ങനാശേരി, ചമയം ഒ മോഹനൻ. കെ പ്രദീപ്കുമാർ, ശശികുമാർ പട്ടാന്നൂർ, സര്യാ രാഘവൻ, സ്നേഹ പാട്യം, മുരളി വായാട്ട്, മാസ്റ്റർ അഭിനന്ദ്, സന്തോഷ് കല്യാട്, ജനാർദനൻ കാഞ്ഞിലേരി, മിഥുൻ വയക്കര, സന്തോഷ് കോടി, കെ സൗരവ്, എം വി അമൃതമോൾ, കെ ശ്രീനിവാസൻ, റെനിൽ കല്യാടൻ, പി ഗണേശൻ എന്നിവരാണ്‌ രംഗത്ത്‌. 12ന് വൈകിട്ട്‌ ആറിന്‌ നായാട്ടുപാറ കെപിസി സ്കൂൾ ഓഡിറ്റോറിയത്തിൽ നാടകാവതരണം മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും.
പ്രധാന വാർത്തകൾ
 Top