23 September Wednesday

കണ്‍ട്രോള്‍ റൂമുകള്‍ സജീവം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കണ്ണൂർ
കാലവർഷക്കെടുതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ–- താലൂക്കുതലങ്ങളിൽ കൺട്രോൾ റൂമുകൾ സജീവമായി. വിവരങ്ങൾ ശേഖരിക്കുകയും  അവ കൈമാറുകയും ചെയ്യുന്ന സംവിധാനങ്ങളാണ് ഒരുക്കിയത്. രക്ഷാ, പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും കൺട്രോൾ റൂമുകൾ വഴിയാണ്. 
പുനരധിവാസ ക്യാമ്പ്‌, മാറ്റിത്താമസിപ്പിച്ച കുടുംബങ്ങൾ, നാശനഷ്ടങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ താലൂക്കുകളിൽനിന്ന് കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം ശേഖരിക്കും.  24 മണിക്കൂറും പ്രവർത്തിക്കും.  ഫോൺ: ജില്ലാ കൺട്രോൾ റൂം–- 0497 2700645, 9446682300,  1077 (ടോൾ ഫ്രീ). താലൂക്ക്  കൺട്രോൾ റൂമൂകൾ: കണ്ണൂർ–- 0497 2704969, തലശേരി–- 0490 2343813, പയ്യന്നൂർ–- 0498 5204460, ഇരിട്ടി–- 0490 2494910, തളിപ്പറമ്പ്‌–- 0460 2203142.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top