23 September Wednesday

വെള്ളപ്പൊക്കം പുഴയോര പഠനം ശാസ്ത്രീയമായി സംഘടിപ്പിക്കണം: പരിഷത്ത്

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
ചെങ്ങളായി
ശ്രീകണ്ഠപുരം നഗരസഭ, ചെങ്ങളായി  പഞ്ചായത്ത് പ്രദേശങ്ങളിൽ തുടർച്ചയായി വെള്ളപ്പൊക്കമുണ്ടാകുന്നതിനാൽ പുഴയോര പഠനം വിശദമായി നടത്തണമെന്ന്‌ ശാസ്ത്രസാഹിത്യ പരിഷത്ത് ശ്രീകണ്ഠപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വളപട്ടണം പുഴയോരം സംരക്ഷിക്കുന്നതിന് സമഗ്ര പരിപാടി ആസൂത്രണം ചെയ്യണം. ഓൺലൈൻ സമ്മേളനം പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.  രഞ്ജിത്കുമാർ അധ്യക്ഷനായി. എം കെ ഉണ്ണികൃഷ്ണൻ, എം വി നാരായണൻ എന്നിവർ  സംസാരിച്ചു. ഭാരവാഹികൾ: എം ദിവാകരൻ, ഒ സി ബേബിലത, പി വി ദിവാകരൻ, എം സുജിത്, എസ് കെ നാരായണൻ, ഡോ. ടി കെ പ്രസാദ് എന്നിവർ സംസാരിച്ചു.  കെ രഞ്ജിത്കുമാർ (പ്രസിഡന്റ്‌), കെ കെ ഭാസ്കരൻ, സി ബിന്ദു (വൈസ് പ്രസിഡന്റ്‌), അജയൻ വളക്കൈ (സെക്രട്ടറി), ഇ സോമസുന്ദരൻ, രശ്മി വയക്കര (ജോ. സെക്രട്ടറി), എം കെ ഉണ്ണികൃഷ്ണൻ (ട്രഷറർ).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top