23 January Thursday

പ്രളയമഴ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019
കണ്ണൂർ
മൂന്നുദിവസമായി തുടരുന്ന ദുരിതപ്പെയ്‌ത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ്‌ ജില്ല. പുഴകളെല്ലാം കരകവിഞ്ഞു. മലയോര മേഖലയ്‌ക്കൊപ്പം തീരപ്രദേശങ്ങളും വെള്ളത്തിലാണ്‌. പത്തു  സ്ഥലങ്ങളിൽ ഉരുൾപൊട്ടി. ഔദ്യോഗിക  സംവിധാനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാ–- ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാണ്‌.   
അഞ്ചു താലൂക്കിലായി 63 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.   6221 പേരെയാണ്‌ വീടുകളിൽനിന്നൊഴിപ്പിച്ച്‌ ക്യാമ്പുകളിലേക്കു മാറ്റിയത്‌.  ഇരിട്ടി–- 19, തളിപ്പറമ്പ്–- 15, കണ്ണൂർ–- 19, തലശേരി–- ഏഴ്, പയ്യന്നൂർ–-  മൂന്ന് എന്നിങ്ങനെയാണ് ക്യാമ്പുകൾ. 
ക്യാമ്പിന്റെ പേര്, ആളുകളുടെ എണ്ണം   ക്രമത്തിൽ 
ഇരിട്ടി: ആകെ ആളുകൾ 2366. വാണിയപ്പാറ ഉണ്ണീശോ പള്ളി പാരിഷ് ഹാൾ 68, കച്ചേരിക്കടവ് എൽപി സ്‌കൂൾ 99, ആനപ്പന്തി എൽപി സ്‌കൂൾ 71, മണ്ണൂർ ഹിദായത്തുൽ ഇസ്ലാം മദ്‌റസ 103, പൊറോറ യുപി സ്‌കൂൾ 83, മേറ്റടി എൽപി സ്‌കൂൾ 77, ഫാത്തിമമാതാ ചർച്ച് സൺഡേ സ്‌കൂൾ 59,  അമ്പായത്തോട് യുപി സ്‌കൂൾ 112, പായം ഗവ. യുപി സ്‌കൂൾ 44, ഡോൺബോസ്‌കോ കോളിക്കടവ് 259, തൊട്ടിപ്പാലം മദ്രസ എൽപി സ്‌കൂൾ 174, നുച്യാട് ഗവ. യുപി സ്‌കൂൾ 63, പരിക്കളം യുപി സ്‌കൂൾ 39, ബാഫഖി തങ്ങൾ എൽപി സ്‌കൂൾ 379, വെളിയമ്പ്ര എൽപി സ്‌കൂൾ 326, നാരായണ വിലാസം എൽപി സ്‌കൂൾ പെരുമണ്ണ് 35, പയഞ്ചേരി എൽപി സ്‌കൂൾ 12, വട്ട്യറ എൽപി സ്‌കൂൾ 84, സെന്റ് ജോസഫ് എച്ച്എസ് കുന്നോത്ത് 279.
തളിപ്പറമ്പ്: ആകെ ആളുകൾ 1220. ചെങ്ങളായി മാപ്പിള എൽപി സ്‌കൂൾ 248, പൊക്കുണ്ട് മദ്‌റസ 104, കൊയ്യം എൽപി സ്‌കൂൾ 200, കുറ്റ്യാട്ടൂർ ഹിദായത്ത് ഇസ്ലാമിക് ഹയർ സെക്കൻഡറി മദ്‌റസ 93, ഐടിഎം കോളേജ് മയ്യിൽ 51, കുറ്റ്യേരി അങ്കണവാടി 4, മലപ്പട്ടം എൽപി സ്‌കൂൾ 93, റഹ്മാനിയ ഓർഫനേജ് 7, ചേടിച്ചേരി എഎൽപി സ്‌കൂൾ 157, കോടല്ലൂർ എൽപി സ്‌കൂൾ 35, പറശ്ശിനിക്കടവ് എച്ച്എസ്എസ് 27, മുല്ലക്കൊടി എയുപി സ്‌കൂൾ 16, മയ്യിൽ എച്ച്എസ്എസ് 52, കമ്പിൽ മാപ്പിള എച്ച്എസ് 131, വിമല സ്‌പെഷ്യൽ കെയർ ആശുപത്രി രണ്ട്‌.
കണ്ണൂർ: ആകെ ആളുകൾ 2164.
നാറാത്ത് ഈസ്റ്റ് എൽപി സ്‌കൂൾ 68, നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയം 60, പുഴാതി അത്താഴക്കുന്ന് മാപ്പിള എൽപി സ്‌കൂൾ 493, ചിറക്കൽ കൊല്ലറത്തിക്കൽ പള്ളി മദ്റസ 30, ഗവ. മാപ്പിള യുപി സ്‌കൂൾ, കാട്ടാമ്പള്ളി 113, കോട്ടക്കുന്ന് സ്‌കൂൾ, ചിറക്കൽ 60, അരയാമ്പത്ത് സരസ്വതി വിലാസം എൽപി സ്‌കൂൾ, ചിറക്കൽ 26, വളപട്ടണം ജിഎച്ച്എസ്എസ് 14, ചെറുകുന്ന് എഎൽപിഎസ് 102, പള്ളിക്കര എൽപി സ്‌കൂൾ 108, സെന്റ് മേരീസ് പുന്നച്ചേരി, ചെറുകുന്ന് 164, താവം ബാങ്ക് ഓഡിറ്റോറിയം 82, കാട്ടാക്കുളം സെന്റ്‌മേരീസ് കോൺവെന്റ് 60, കല്യാശേരി സൗത്ത് യുപി സ്‌കൂൾ 20, മൂന്നുനിരത്ത് സെന്റ് ജയിംസ് ഇംഗ്ലീഷ് സ്‌കൂൾ 22, പാപ്പിനിശേരി ആരോൺ യുപി സ്‌കൂൾ 130, ഹിദായത്തുൽ കാട്ടിലെപള്ളി 233, അരോളി എച്ച്എസ് 109, പാപ്പിനിശേരി ബാങ്ക് ഓഡിറ്റോറിയം 270.
തലശേരി: ആകെ ആളുകൾ 347.
ആയിപ്പുഴ ജിയുപിഎസ് 75, പെരിങ്ങത്തൂർ മുക്കാളിക്കര അങ്കണവാടി 50, കതിരൂർ ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽപി സ്‌കൂൾ 39, പടന്നക്കര എംഎൽപി സ്‌കൂൾ, പെരിങ്ങത്തൂർ 100, മുക്കാളിക്കര അങ്കണവാടി 50, കീഴല്ലൂർ അങ്കണവാടി 4, പാണനാട് അങ്കണവാടി 5, പട്ടാന്നൂർ സ്വകാര്യ വ്യക്തിയുടെ കെട്ടിടം 24.
പയ്യന്നൂർ താലൂക്ക്: ആകെ ആളുകൾ 124.
കുണ്ടയംകൊവ്വൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടം 20, രാജഗിരി എടക്കോളനി 45, കൊട്ടില സ്‌കൂൾ 59.
ജില്ലയിൽ ഇന്നും റെഡ് അലർട്ട്
അതിതീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ജില്ലയിൽ ശനിയാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 11 ന് ഓറഞ്ച് അലർട്ടും 12, 13 തിയതികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ
ജാഗ്രത പാലിക്കണം
കേരള തീരങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ  സാധ്യതയുള്ളതിനാൽ അടുത്ത 24 മണിക്കൂർവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റവന്യൂ ഓഫീസുകൾ 
പ്രവർത്തിക്കും 
കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം കണക്കിലെടുത്ത് 10, 11, 12 തിയതികളിൽ ജില്ലയിലെ വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള മുഴുവൻ റവന്യൂ ഓഫീസുകളും തുറന്ന് പ്രവർത്തിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ജില്ലാ കലക്ടർ, സബ്‌ കലക്ടർ, ആർഡിഒ, തഹസിൽദാർ എന്നിവരുടെ നിർദേശാനുസരണം പ്രവർത്തിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിലോ മറ്റു സ്ഥലങ്ങളിലോ നിയോഗിക്കുന്ന ജോലികൾ ചെയ്യേണ്ടതുമാണ്. അവധി ആവശ്യമുള്ള ജീവനക്കാർ കലക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. 
ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളിലേക്കുള്ള
പ്രവേശനം നിരോധിച്ചു
സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു. ജില്ലയിലെ മുഴുവൻ ബീച്ചുകളിലും സഞ്ചാരികളുടെ പ്രവേശനം വിലക്കി.  ഞായറാഴ്ചവരെ നിരോധനം തുടരും. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിന് നേരത്തേതന്നെ നിരോധനമുണ്ട്‌. 
കൈകോർക്കാം, 
ക്യാമ്പുകളിലുള്ളവർക്കായി
ദുരിതബാധിതർക്കായി ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ളവ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിലെത്തിക്കുന്നു. ക്യാമ്പുകളിലേക്ക് ആവശ്യമായ കൂടുതൽ സാധനങ്ങൾ നൽകുന്നതിന് അധികൃതർ സുമനസ്സുകളുടെ സഹായം തേടി. സന്നദ്ധതയുള്ളവർ കലക്ടറേറ്റിലെ കൺട്രോൾ ടീമുമായി ബന്ധപ്പെടണം. ഡെപ്യൂട്ടി കലക്ടർ സജി  8547616030, റിംന  9400051410, 7012776976. ആവശ്യമുള്ള സാധനങ്ങൾ: ബെഡ്ഷീറ്റ്, ലുങ്കി, ഷർട്ട്, ടീ ഷർട്ട്, സാനിറ്ററി നാപ്കിൻ, തോർത്ത്, കുട്ടികളുടെ ഉടുപ്പുകൾ, സോപ്പ്, ബിസ്‌ക്കറ്റ്, ബ്രഡ്, അരി, ചെറുപയർ, പഞ്ചസാര, കടല, പരിപ്പ്, വെളിച്ചെണ്ണ, മെഴുകുതിരി.
ക്വാറികളുടെ പ്രവർത്തനം 
15 വരെ നിരോധിച്ചു
മലയോരമേഖലകളിൽ ഇനിയും ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ  ജില്ലയിലെ ചെങ്കൽ, കരിങ്കൽ ക്വാറികളുടെ പ്രവർത്തനം 15 വരെ താൽക്കാലികമായി നിരോധിച്ച് കലക്ടർ ഉത്തരവിറക്കി.
കെഎസ്ആർടിസി അധിക സർവീസ് 
കനത്ത മഴയെ തുടർന്ന് കണ്ണൂരിൽനിന്നുള്ള ട്രെയിൻ ഗതാഗതം പൂർണമായി തടസ്സപ്പെട്ട സാഹചര്യത്തിൽ കെഎസ്ആർടിസി അധിക സർവീസ് ഏർപ്പെടുത്തി. കണ്ണൂരിൽനിന്ന് കാസർകോട്, കോഴിക്കോട്‌ റൂട്ടുകളിലാണ് അധിക സർവീസ് ഏർപ്പെടുത്തിയിട്ടുള്ളത്.
പ്രധാന വാർത്തകൾ
 Top