17 September Tuesday

കെഎസ്‌ഇബിക്ക്‌ 13.5 കോടിയുടെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019
കണ്ണൂർ
കാലവർഷക്കെടുതിയിൽ ജില്ലയിൽ വൈദ്യുതി വിതരണ ശൃംഖലയിൽ 13.5 കോടിയുടെ നഷ്ടം. 60,000 ഉപഭോക്താക്കളുടെ കണക്‌ഷനുകളാണ് തകരാറിലായത്.  വെള്ളിയാഴ്ച രാവിലെവരെയുള്ള കണക്കാണിത്. 
ജില്ലയിലാകെ 545 ഹൈടെൻഷൻ പോസ്റ്റ് തകർന്നു. 11 കെവി ലൈൻ 1010 സ്ഥലങ്ങളിൽ പൊട്ടി. 1932 ലോ ടെൻഷൻ പോസ്റ്റും തകർന്നിട്ടുണ്ട്. 10,225 ലോ ടെൻഷൻ ലൈനുകൾ പൊട്ടിവീണു . 40 ട്രാൻസ്ഫോർമറുകളാണ് തകരാറിലായത്. വെള്ളംകയറിയതിനാൽ 970 ട്രാൻസ്ഫോർമർ ഓഫ് ചെയ്യേണ്ടി വന്നു. 280 പോസ്റ്റുകളാണ് ചെരിഞ്ഞുകിടക്കുന്നത്‌. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് അവധിയും മറ്റും പരിഗണിക്കാതെ രംഗത്തിറങ്ങണമെന്ന് ജീവനക്കാരോട് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ  അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top