22 September Friday

പ്രതിഷേധത്തെ തുടർന്ന് നടപടി മുഴുവൻ ശുചീകരിക്കാതെ 
മുങ്ങാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പടന്നത്തോടിലെ മാലിന്യം വീണ്ടും നീക്കുന്നു

 കണ്ണൂർ

സിപിഐ എം പ്രതിഷേധത്തെ  തുടർന്ന് പടന്നത്തോട‍് ശുചീകരണം നടത്താൻ കോർപറേഷൻ നിർബന്ധിതിമായി. എന്നാൽ  പേരിനുമാത്രം ശുചീകരിച്ച്  സ്ഥലം വിടാനുള്ള  നീക്കം പ്രദേശവാസികൾ തടഞ്ഞു.  പകൽ 11. 45ന്  ജെസിബിയുമായെത്തിയ  ശുചീകരണ സംഘം മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിന് മുന്നിൽ നിന്ന് കുളവാഴകളും മറ്റും നീക്കി ലോറിയിയിൽ   ചേലോറ  ട്രഞ്ചിങ്‌ ഗൗണ്ടിലേക്ക് കൊണ്ടുപോയി. ഉടൻ  ജെസിബി ഡ്രൈവർ മടങ്ങാനൊരുങ്ങി.  മലിന്യം മുഴുവൻ നീക്കം ചെയ്യണമെന്ന്  കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ ആവശ്യപ്പെട്ടെങ്കിലും  ഡ്രൈവർ ചെവിക്കൊണ്ടില്ല.  ആരോ​ഗ്യസ്ഥിരം സമിതി അധ്യക്ഷൻ എം ബി രാജേഷിനെ കൗൺസിലർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആവശ്യം അം​ഗീകരിച്ചില്ല. തുടർന്നാണ നാട്ടുകാർ    ജെസിബി തടഞ്ഞത്.   പ്രതിഷേധം കനത്തതോടെ ശുചീകരണം  പുനരാരംഭിക്കാൻ  ആരോ​ഗ്യസ്ഥിരം സമിതി അധ്യക്ഷൻ  നിർദേശം നൽകി.  മാലിന്യം  ചേലോറയിലെ ട്രഞ്ചിങ്‌ ഗ്രൗണ്ടിലേക്ക്‌ മാറ്റാനാണ്‌   തീരുമാനിച്ചിരുന്നത്.  എന്നാൽ ബുദ്ധിമുട്ട് കണക്കിലെടുത്ത്  സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് താൽക്കാലികമായി മാലിന്യമിടാൻ നാട്ടുകാർ സൗകര്യമേർപ്പെടുത്തി.   രണ്ടുദിവസത്തിനുള്ളിൽ ശുചീകരണം പൂർത്തിയാക്കുമെന്നാണ്‌ കോർപ്പറേഷൻ    നൽകിയ ഉറപ്പ്. 
നേരത്ത ഒഴുക്ക് തടസ്സപ്പെട്ടപ്പോൾ   അഡ്വ. ചിത്തിര ശശിധരന്റെ നേതൃത്വത്തിൽ  പയ്യാമ്പലം തീരത്ത് അഴിമുറിച്ചിരുന്നു.  തോടിൽ  കുളവാഴകളും  മാലിന്യങ്ങളും  നിറഞ്ഞതിനാൽ ഒഴുക്ക് ഉണ്ടായില്ല. ശുചീകരണം പൂർത്തിയാകുന്ന മുറക്ക് ഒരുതവണ കൂടി  അഴിമുറിക്കൽ പ്രവൃത്തി നടത്തുമെന്ന് കൗൺസിലർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top