തളിപ്പറമ്പ്
കെപിസിസി പുറത്തിറക്കിയ പുതിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ നിയമന ലിസ്റ്റ് തർക്കം കോടതിയിലേക്ക്. മാടായി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എ വി സനിൽകുമാറാണ് തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. കോൺഗ്രസ് ഭരണഘടന വ്യവസ്ഥകൾ ലംഘിച്ചാണ് ബൂത്തുതലംമുതൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയതെന്നും നേതാക്കളുടെ ഇഷ്ടക്കാരെ നിയമവിരുദ്ധമായി പ്രതിനിധി ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിലുണ്ട്. കേസിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഖെ, മിനിസ്റ്ററി ചെയർമാൻ മധുസൂദനൻ, കെ സി വേണുഗോപാൽ എംപി, കെ സുധാകരൻ എംപി, ടി യു രാധാകൃഷ്ണൻ, വി രാജൻ എന്നിവരെയും കേസിൽ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..