23 July Tuesday
യാത്രയയപ്പ‌്

ജനപക്ഷബദലിന‌് കരുത്തുപകരുക: കെഎസ‌്ടിഎ

വെബ് ഡെസ്‌ക്‌Updated: Sunday Mar 10, 2019

കെഎസ്‌ടിഎ ഐആർപിസിക്കുവേണ്ടി സ്വരൂപിച്ച തുകയുടെ ചെക്ക്‌ ഉപദേശകസമിതി ചെയർമാൻ പി ജയരാജന്‌ കൈമാറുന്നു

കണ്ണൂർ
കെഎസ‌്ടിഎ നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്ക‌് യാത്രയയപ്പ‌് നൽകി. സാന്ത്വന പരിചരണപ്രസ്ഥാനമായ ഐആർപിസിക്ക‌് അധ്യാപകർ സ്വരൂപിച്ച ഫണ്ടിന്റെ കൈമാറലും നടന്നു. 
ജനപക്ഷബദലിന‌് കരുത്തുപകരുക, ഖാദർ കമീഷൻ റിപ്പോർട്ട‌് ചർച്ച ചെയ‌്ത‌് നടപ്പാക്കുക, ജനവിരുദ്ധനയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നീ പ്രമേയങ്ങളും ജില്ലാ കൗൺസിൽ അംഗീകരിച്ചു. കൗൺസിൽ യോഗം സംസ്ഥാനസെക്രട്ടറി കെ കെ പ്രകാശൻ ഉദ‌്ഘാടനം ചെയ‌്തു. ജില്ലാസെക്രട്ടറി വി പി മോഹനൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ‌് കെ സി സുധീർ അധ്യക്ഷനായി. ടി കെ ശങ്കരൻ സ്വാഗതവും എം ഷൈലജ നന്ദിയും പറഞ്ഞു. 
യാത്രയയപ്പ‌് സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ ഉദ‌്ഘാടനം ചെയ‌്തു. ‘സാന്ത്വന പരിചരണത്തിന‌് അധ്യാപകരുടെ കൈത്താങ്ങ‌്’ എന്ന പേരിൽ സ്വരൂപിച്ച 15,90,893 രൂപയുടെ ചെക്ക‌് ഐആർപിസി ഉപദേശകസമിതി ചെയർമാൻ കൂടിയായ പി ജയരാജനെ അധ്യാപകർ ചേർന്ന‌് ഏൽപിച്ചു. ജില്ലാ പ്രസിഡന്റ‌് കെ സി സുധീർ അധ്യഷനായി. കലാവേദി പ്രവർത്തകർക്കുള്ള അനുമോദനവും ഉപഹാരവിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ഹരികൃഷ‌്ണൻ നിർവഹിച്ചു. സംസ്ഥാന വൈസ‌് പ്രസിഡന്റ‌് പി വേണുഗോപാലൻ, കെ കെ പ്രകാശൻ, എ കെ ബീന, എൻ ടി സുധീന്ദ്രൻ, കെ റോജ, പി വി പ്രദീപൻ, സി സി വിനോദ‌്കുമാർ എന്നിവർ സംസാരിച്ചു. 
യാത്രയയപ്പ‌് ലഭിച്ച മുൻ  സംസ്ഥാനസെക്രട്ടറി കെ പി സന്തോഷ‌്കുമാർ, മുൻ വൈസ‌് പ്രസിഡന്റ‌് പി കെ സതീഷ‌്, മുൻ സംസ്ഥാനകമ്മിറ്റിയംഗം പി സി ഗംഗാധരൻ, മുൻ ജില്ലാ പ്രസിഡന്റ‌് കെ ജയരാജൻ, മുൻ ജില്ലാ നിർവാഹകസമിതിയംഗങ്ങളായ കെ വി പ്രേമരാജൻ, എം ബാലകൃഷ‌്ണൻ, ടോമി കുരുവിള, വി പി നാണു, പി വസന്തകുാരി, കെ കെ രവി, മുൻ ജില്ലാകമ്മിറ്റിയംഗം കെ വി നളിനി എന്നിവർ മറുപടി പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി വി പി മോഹനൻ സ്വാഗതവും വി പ്രസാദ‌് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top