23 August Friday

തലശേരിയുടെ മനസുതൊട്ട‌് പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 10, 2019

പി ജയരാജൻ അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചറെ സന്ദർശിച്ചപ്പോൾ

തലശേരി 
തലശേരിയുടെ മനസുതൊട്ട് വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ ജൈത്രയാത്ര ആരംഭിച്ചു. വടകരയിൽ ചരിത്ര ഭൂരിപക്ഷം തേടിയുള്ള പടയോട്ടത്തിന് പൈതൃക നഗരിയിൽ അത്യാവേശകരമായ തുടക്കമായിരുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം മണ്ഡലത്തിലെത്തിയ പ്രിയസഖാവിനെ ഹാരമണിയിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് സ്വീകരിച്ചത്. ചിത്രം പതിച്ച  ബോർഡുകളുമായി നൂറ് കണക്കിന് എൽഡിഎഫ് പ്രവർത്തകരും സ്വീകരിക്കാനെത്തി. നാസിക് ബാൻഡ‌് സെറ്റിന്റെ അകമ്പടിയോടെയാണ് ടൗണിലേക്ക് ആനയിച്ചത്. സ്ഥാനാർഥിയെ സ്വീകരിച്ചുള്ള പ്രകടനം പഴയ ബസ് സ്റ്റാൻഡിൽനിന്നാരംഭിച്ച്  പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ബ്രണ്ണൻ കോളേജിലെ  പൂർവവിദ്യാർഥികൂടിയായ പി ജയരാജനെ കാണാൻ പഴയ സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കമെത്തി. സാന്ത്വന പരിചരണ പ്രസ്ഥാനത്തിന്റെ കണ്ണൂരിലെ നായകനായ പി ജയരാജന്റെ മുന്നേറ്റത്തിന് കരുത്തായി കൂടെ നിൽക്കുമെന്ന ഉറച്ച പ്രഖ്യാപനമാണ് ശനിയാഴ്ച സന്ധ്യയിൽ തലശേരിയിൽ മുഴങ്ങിയത്. എൽഡിഎഫ് നേതാക്കളായ  എ എൻ ഷംസീർ എംഎൽഎ, എം സുരേന്ദ്രൻ, സി പി ഷൈജൻ, എം സി പവിത്രൻ, പുഞ്ചയിൽ നാണു, പ്രദീപ് പുതുക്കുടി, കെ സുരേശൻ, സി കെ രമേശൻ, കാത്താണ്ടി റസാഖ്, ഒതയോത്ത് രമേശൻ, ഖാലിദ് ബംഗ്ല, കരിമ്പിൽ രാമദാസ്, കെ വിനയരാജ്, എൻ കെ പ്രസാദ് എന്നിവരും സ്വീകരിക്കാനെത്തി. ഞായറാഴ‌്ച രാവിലെ ഒമ്പതിന‌് കൂത്തുപറമ്പ‌് സമരത്തിലെ  ജീവിക്കുന്ന രക്തസാക്ഷി പു‌ഷ‌്പനെ സന്ദർശിച്ചാണ‌്  പര്യടനം  ആരംഭിക്കുക.
പ്രധാന വാർത്തകൾ
 Top