01 March Monday

പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പുതിയ കെട്ടിടം തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jan 10, 2021
പയ്യന്നൂര്‍
കൊറ്റി റെയിൽവേ സ്റ്റേഷന് സമീപം പിഡബ്ല്യുഡി നിർമിച്ച റസ്റ്റ് ഹൗസ് മന്ത്രി ജി സുധാകരന്‍ ഓൺലൈനായി ഉദ്ഘാടനംചെയ്തു. പയ്യന്നൂരിൽ നടന്ന ചടങ്ങിൽ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. 
കെട്ടിട ഉപവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി സവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാൻ കെ വി ലളിത, വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, ടി പി സമീറ, ഹസീന കാട്ടൂർ, വി കുഞ്ഞികൃഷ്ണന്‍,  ഡി കെ ഗോപിനാഥ്, എം രാമകൃഷ്ണന്‍, കെ ടി സഹദുള്ള, പി ജയന്‍, കെ ഹരിഹർകുമാർ, കെ ജിഷാകുമാരി, പി എം യമുന എന്നിവർ സംസാരിച്ചു.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള പൊതുമരാമത്ത് വകുപ്പിന്റെ പഴയ വിശ്രമ മന്ദിരത്തിന് സമീപത്താണ് പുതിയ കെട്ടിടം. ഒരു വിഐപി  മുറി ഉള്‍പ്പെടെ അഞ്ച് മുറികളാണ് നിർമാണം പൂർത്തിയാക്കിയത്. താഴത്തെ നിലയില്‍ അടുക്കളയും ക്യാന്റീനും മുകള്‍ നിലയില്‍ കോണ്‍ഫറന്‍സ് ഹാളും ഒരുക്കിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top