26 November Thursday

മലയാളം പറയും ചൈനീസ്‌ സർക്കസ്‌ ചന്തം

സ്വന്തംലേഖികUpdated: Saturday Nov 9, 2019
കണ്ണൂർ
മെയ്‌വഴക്കത്തിലൂടെ കാണികളെ അമ്പരിപ്പിച്ച ചൈനക്കാരി മനോഹരമായി മലയാളം സംസാരിക്കുന്നത്‌ കേൾക്കുമ്പോൾ ആരുമൊന്ന്‌ അമ്പരക്കും. കേരളക്കരയുടെ മരുമകളാണ്‌ ഗ്രേറ്റ്‌ ബോംബെ സർക്കസിന്റെ മിന്നുംതാരമായ സീത്തുചോങ്‌. 
തമ്പുകളിൽനിന്നും തമ്പുകളിലേക്കുള്ള യാത്ര ചുറുചുറുക്കോടെ നാൽപതാംവയസ്സിലും തുടരുകയാണ്‌ ഈ കലാകാരി. ചൈനക്കാരനും സർക്കസ് കലാകാരനുമായ പരേതനായ ചിങ്ങ് ചോങ്ങിന്റെയും നേപ്പാളുകാരി കമലയുടെയും മകളാണ്‌ സീത്തു. കുഞ്ഞുനാൾ മുതലേ തമ്പിലായിരുന്നു സീത്തുവിന്റെ ജീവിതം. ഫൂട്ട്‌ ജഗ്ലിങ്‌ ആണ്‌ മാസ്‌റ്റർ പീസ്‌ ഐറ്റം. നമ്പറുമായി റിങ്ങിൽ സീത്തു എത്തിയാൽ കാണികൾ ശ്വാസമടക്കിയാണ്‌ പ്രകടനം കാണുക. 
പിണറായി സ്വദേശിയായ സർക്കസ്‌ കലാകാരനായ രാജേഷ്‌ കുമാറിനെ സീത്തു വിവാഹം കഴിച്ചു. പിണറായി വയലിൽപ്പുരയിൽ സ്വന്തമായി വീട്‌ എടുത്തു. രണ്ട്‌ ആൺമക്കളുമടങ്ങുന്നതാണ്‌ കുടുംബം. മൂത്തമകൻ കരൺ തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നു. ഋത്വിക്‌ പ്ലസ്‌ടു വിദ്യാർഥി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top