19 November Tuesday

പുതുവഴി തുറന്നു; ഇനി വളയം പിടിച്ച്‌ പോകാം

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2019

ആറളത്തെ ഡ്രൈവിങ്‌ പരിശീലനം ഇരിട്ടി എഎസ്‌പി ആർ ആനന്ദ് ഉദ‌്ഘാടനംചെയ്യുന്നു

ഇരിട്ടി
ആറളം ഫാമിലെ ആദിവാസികൾക്ക്‌ സ്വയംതൊഴിൽ നൽകാൻ പൊലീസും മോട്ടോർ വാഹനവകുപ്പും. സർക്കാർ സഹായത്തോടെയാണ‌് ആറളം ഫാമിൽ കാക്കി ഇടപെടൽ. ഫാമിലെ തൊഴിൽരഹിത ആദിവാസി യുവതി യുവാക്കളെ കണ്ടെത്തി  സൗജന്യ ഡ്രൈവിങ്‌ പരിശീലനം നൽകി ലൈസൻസും ബാഡ‌്ജും  നൽകും. നൂറുപേരെയാണ്‌ ആറളം ഫാം പുനരധിവാസ മേഖലയിൽനിന്നും പദ്ധതിയിലേക്ക്‌ തെരഞ്ഞെടുത്തത്‌. ആദ്യഘട്ടത്തിൽ 30 പേർക്കാണ‌് പരിശീലനം. ആദ്യ ബാച്ചിന്റെ ലേണിങ്‌ ടെസ്റ്റും ലേണിങ്‌ ലൈസൻസ‌് വിതരണവും ഡ്രൈവിങ്‌ പരിശീലനവും  ഇരിട്ടി ജോയിന്റ് ആർ ടി ഓഫീസിൽ  ഇരിട്ടി എ എസ് പി ആർ ആനന്ദ് ഐ പി എസ് ഉദ‌്ഘാടനംചെയ‌്തു. ജോ. ആർ ടി ഒ ഡാനിയേൽ സ്റ്റീഫൻ അധ്യക്ഷനായി.  വെഹിക്കിൾ ഇൻസ്‌പെക്ടർ പി രാജീവ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ശ്രീജേഷ്, ആരിഫ്, ആറളം സി ഐ കെ സുധാകരൻ എന്നിവർ സംസാരിച്ചു.
ഫാമിൽ ജനമൈത്രി പൊലീസ‌് സഹായ പദ്ധതികളും എക‌്സൈസ‌് വകുപ്പിന്റെ നേതൃത്വത്തിലുള്ള കലാ കായിക പരിശീലനവും നേരത്തെയുണ്ട്‌. ജില്ലാ കുടുംബശ്രീ മിഷന്റെ ഐടിഡിപി പ്രത്യേക പദ്ധതിയിൽ വായനശാലയും ഗ്രന്ഥാലയവും ആരംഭിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. സ്വയം തൊഴിൽ സംരംഭങ്ങളുമായി നബാർഡിന്റെ വ്യത്യസ‌്ത കാർഷികപദ്ധതികളും ടിആർഡിഎം മുഖേന സജീവമാണ്‌.
 
.
പ്രധാന വാർത്തകൾ
 Top