19 November Tuesday

കണ്ണൂരിലും കനത്ത ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
കണ്ണൂർ
അയോധ്യ കേസ് വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിലും പൊലീസ് കനത്ത സുരക്ഷാ സന്നാഹമൊരുക്കി. ശനിയാഴ്ച രാവിലെമുതൽ ഉയർന്ന ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം പൊലീസ് സേനയെ നിയോഗിക്കും. എആർ, കെഎപി ഉൾപ്പെടെയുള്ള സായുധ ബറ്റാലിയനുകളെയും ദ്രുതകർമസേനയെയും ഒരുക്കി നിർത്തും. 
ഏതു സാഹചര്യം നേരിടാനും പൊലീസ് സജ്ജമാണെന്ന് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ പറഞ്ഞു. സമാധാനഭംഗമുണ്ടാകാതിരിക്കാൻ മുഴുവനാളുകളുടെയും സഹകരണവും ജില്ലാ പൊലീസ്‌ ചീഫ്‌ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top