16 October Wednesday
സംഘാടകസമിതിയായി

ബാലസംഘം ജില്ലാസമ്മേളനം കുളപ്പുറത്ത്

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

ബാലസംഘം ജില്ലാസമ്മേളന സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് ഉദ്ഘാടനംചെയ്യുന്നു

പിലാത്തറ
ബാലസംഘം ജില്ലാസമ്മേളനം ഒക്ടോബർ 5, 6 തീയതികളിൽ പിലാത്തറ കുളപ്പുറത്ത് നടക്കും. സംഘാടകസമിതി രൂപീകരണം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്  ഉദ്ഘാടനം  ചെയ്തു. ബാലസംഘം  ജില്ലാപ്രസിഡന്റ്  കെ സൂര്യ  അധ്യക്ഷയായി. 
ജില്ലാ കൺവീനർ കെ സുമേശൻ, ജില്ലാ എക്സിക്യൂട്ടീവംഗം പി വി ഗോപിനാഥ്, ജില്ലാ കോ ഓഡിനേറ്റർ  വിഷ്ണുജയൻ,  സിപിഐ എം ജില്ലാകമ്മിറ്റി അംഗം  കെ പത്മനാഭൻ, ഏരിയാസെക്രട്ടറി വി വിനോദ്, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം  ശ്രീധരൻ, ജില്ലാപഞ്ചായത്തംഗം സി പി ഷിജു, എം വി ഷിമ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി അനുവിന്ദ് അയിത്തറ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടി വി രാജേഷ് (ചെയർമാൻ), കെ പത്മനാഭൻ, കെ ചന്ദ്രൻ, എം ശ്രീധരൻ, എം വി ശകുന്തള, കെ സൂര്യ, പി കുഞ്ഞിക്കണ്ണൻ (വൈസ് ചെയർമാൻ).  വി വിനോദ് (ജനറൽ കൺവീനർ). എ മാധവൻ, ടി വി ഉണ്ണിക്കൃഷ്ണൻ,  പി വി പ്രദീപൻ,  എം അനുരാഗ്, കെ വി ശ്രീനന്ദ (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top