24 October Thursday
ഭൂമിയിൽ വിള്ളൽ

അടക്കാത്തോട് ദുരിതാശ്വാസ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019
കേളകം 
ശാന്തിഗിരി, കൈലാസംപടി മേഖലയിൽ മൂന്ന് ദിവസമായി തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ഭൂമിയിൽ വിള്ളൽ കൂടിയതിനാൽ 13 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി. കൈലാസംപടിയിലെ സോയിൽ പൈപ്പിങ്‌ പ്രതിഭാസം കാരണമാണ്‌ വീടുകൾക്കും സ്ഥലങ്ങൾക്കും  വിള്ളൽ  സംഭവിച്ചത്‌. കോളിത്തട്ട്‌ ഗവ. എൽപി സ്കൂളിലേക്ക്‌ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പ്രായമായവരും രോഗികളും ഉൾപ്പെടെയുള്ളവരാണ്‌ ക്യാമ്പിലുള്ളത്. വിള്ളൽ വീണ പലയിടത്തും സ്ഥലങ്ങളുടെ മേൽഭാഗം താഴുകയും മീറ്ററുകളോളം തെന്നിമാറുകയും ചെയ്തതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. സ്ഥലത്തെ സ്ഥിതി ഗുരുതരമെന്ന്‌ ആക്ഷൻ  കമ്മിറ്റി നേതൃത്വത്തിൽ അധികൃതരെ അറിയിച്ചതിനെതുടർന്നാണ്‌ ക്യാമ്പിലേക്ക്‌ ആളുകളെ മാറ്റിയത്‌. കഴിഞ്ഞ ദിവസം ആക്ഷൻ കമ്മിറ്റി  പ്രവർത്തകർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
പ്രധാന വാർത്തകൾ
 Top