18 October Friday

പെയിന്റിങ്‌ ലേലത്തുക ദുരിതാശ്വാസത്തിന്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019
പയ്യന്നൂർ
പെയിന്റിങ് ലേലം ചെയ്‌ത്‌ ലഭിച്ച ഒരു ലക്ഷം രൂപ  ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി അധ്യാപകൻ. ഡോട്ട‌് കാരിക്കേച്ചർ ചിത്രകാരനും ഡോക്യുമെന്ററി സിനിമാ സംവിധായകനുമായ കണ്ടങ്കാളി ഷേണായ‌് സ‌്മാരക ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലെ ഹിന്ദി അധ്യാപകൻ സുരേഷ‌് അന്നൂരാണ്  താൻ വരച്ച പെയിന്റിങ്‌ ലേലംചെയ്‌ത്‌ ലഭിച്ച തുക സംഭാവന നൽകിയത്‌. മഹാഭാരത കഥയിലെ ഗീതോപദേശം 130 സെ.മീ. നീളത്തിലും  100 സെ.മീ. വീതിയിലുമാണ്‌   പെയിന്റിങ്ങിൽ ചിത്രീകരിച്ചത‌്. അധ്യാപക ദിനത്തിൽ  ലേലം ചെയ‌്ത പെയിന്റിങ്‌ വിദേശത്ത് ജോലി ചെയ്യുന്ന അന്നൂരിലെ ഡി വി മനോജ്, ഗിരീഷ് പുത്തലത്ത് എന്നിവർ ചേർന്നാണ‌്  വാങ്ങിയത്. നഗരസഭാ ചെയർമാന്റെ ചേമ്പറിൽ നടന്ന ചടങ്ങിൽ  ചെയർമാൻ ശശി വട്ടക്കൊവ്വൽ  സുരേഷ‌് അന്നൂരിൽനിന്നും ഒരുലക്ഷം രൂപയുടെ ചെക്ക‌് ഏറ്റുവാങ്ങി.  വൈസ‌് ചെയർമാൻ കെ പി ജ്യോതി അധ്യക്ഷയായി. 
തഹസിൽദാർ കെ ബാലഗോപാലൻ, കൗൺസിലർ വി പി സതീശൻ, കണ്ടങ്കാളി  ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ  സി എച്ച്  അംഗജൻ,  ഒ നാരായണൻ, ജി ശ്രീജിത്ത്,  കെ കെ ഗംഗാധരൻ, എ കെ ബിനേഷ്, പി വി രാമചന്ദ്രൻ, കെ ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top