22 May Wednesday

ചോദ്യങ്ങളുയർത്താൻ കരുത്തേകി ഒറ്റയാൾ നാടകം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 കണ്ണൂർ

ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നാം പ്രതികരിക്കുക. ഫാസിസത്തിന്റെ തേരുരുളുന്ന കാലത്ത് ചോദ്യശരങ്ങളെയ്യാൻ പ്രേരിപ്പിക്കുകയാണ് ഈ ഒറ്റയാൾ നാടകം. തുറുങ്കിലടക്കേണ്ട കള്ളന്മാർ രാജ്യം ഭരിക്കുന്നതിന്റെ ദുരന്തവും നാടകം വെളിവാക്കുന്നു. പുരോഗമനകലാസാഹിത്യസംഘം ജില്ലാ കമ്മറ്റി നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. വരവരറാവു അടക്കമുള്ള സംസ്കാരികപ്രവർത്തകരെയും മനുഷ്യാവകാശപ്രവർത്തകരെയും വേട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് അവതരണം.
കണ്ണൂർ മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ കോക്കാട്ട് നാരായണൻ എകപാത്രനാടകം അവതരിപ്പിച്ചു. വിശപ്പ് സഹിക്കാതെ റൊട്ടി മോഷ്ടിച്ചതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന കള്ളന്റെ വേഷമായിരുന്നു. ചോദ്യങ്ങൾ ചോദിച്ചതിന് ജയിലിലെത്തിയ കലാകാരന്മാരെയും അയാൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. മോഡിക്കെതിരെ സഞ്ജീവ് ഭട്ട് എഴുതിയ കവിത എം വി ജനാർദനൻ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം കെ മനോഹരൻ സ്വാഗതം പറഞ്ഞു. പ്രമോദ് വെള്ളച്ചാൽ സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
 Top