23 September Wednesday

- ദേശീയപ്രക്ഷോഭം കിസാൻ ധർണ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
കണ്ണൂർ
ഇന്ത്യ വിൽക്കാനുള്ളതല്ല, കോർപ്പറേറ്റ് കൊള്ള അവസാനിപ്പിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഞായറാഴ്‌ച കർഷകസംഘം കിസാൻ ധർണ നടത്തും. കോവിഡ് മാനദണ്ഡം പാലിച്ച് അഞ്ചുപേരിൽ അധികരിക്കാതെ കർഷകഭവനങ്ങളിലും കർഷകസംഘം ഓഫീസുകളിലുമാണ്‌ ധർണ. പകൽ 11  മുതൽ 12വരെ പ്ലക്കാർഡുകളുയർത്തിയാണ് സമരം. കോവിഡ് ഘട്ടത്തിൽ  ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കേണ്ട കേന്ദ്ര സർക്കാർ,  കുത്തകകളുടെ താൽ‌പര്യം സംരക്ഷിക്കുന്ന നയമാണ് നടപ്പാക്കുന്നത്.  
കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്ന അവശ്യ സാധന സംരക്ഷണ നിയമ ഭേദഗതി, കാർഷിക വിപണനരംഗത്തെ സ്വതന്ത്ര മാർക്കറ്റ് സൃഷ്ടിക്കാനുളള ഓർഡിനൻസ്‌, വൻകിട കമ്പനികൾക്ക് കരാർ കൃഷിയിൽ ഏർപ്പെടുന്നതിനുളള ഓർഡിനൻസും  ഉദാഹരണങ്ങളാണ്. ഇതിനെതിരായി ക്വിറ്റ് ഇന്ത്യാ ദിനത്തിൽ നടക്കുന്ന സമരത്തിൽ അണിചേരാൻ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top