25 September Friday

ആശുപത്രികളിൽ കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
കണ്ണൂർ
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും സമ്പർക്കത്തിലൂടെ ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ കലക്ടർ ടി വി സുഭാഷ്‌ ഉത്തരവിട്ടു. 
    രോഗികളുടെ കൂട്ടിരിപ്പുകാരെ കർശനമായി നിയന്ത്രിക്കും. ഒന്നിൽ കൂടുതൽ പേരെ കൂട്ടിരിപ്പുകാരായി  പ്രവേശിപ്പിക്കരുത്. അത്യാഹിതവിഭാഗം സാധാരണരീതിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്‌ പ്രവർത്തിക്കും.  
ഒപി പരിശേധനകളിൽ ആവശ്യമായ നിയന്ത്രണം ഏർപ്പെടുത്തണം.
    പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ചികിത്സയ്ക്ക് എത്തുന്നവർക്ക് അവിടെത്തന്നെ ചികിത്സാസൗകര്യം ഏർപ്പെടുത്തണം.
സാമൂഹിക അകലം ഉൾപ്പെടെ ആരോഗ്യമന്ത്രാലയം നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അനാവശ്യ റഫറൻസുകൾ ഒഴിവാക്കി, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെമാത്രം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ റഫർചെയ്യണമെന്നും നിർദേശിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top