18 October Friday

ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019
കണ്ണൂർ
ജില്ലയിൽ കനത്ത മഴ തുടരുകയും പുഴകളിൽ വെള്ളം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇരിട്ടി, ഇരിക്കൂർ, വളപട്ടണം പുഴയുടെ തീരങ്ങളിലും മറ്റ് പുഴയോരങ്ങളിലും  താമസിക്കുന്നവർ സർക്കാർ തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന്  കലക്ടർ നിർദേശിച്ചു.  
മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിലുള്ള ജനങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.  പൊതുജനങ്ങൾ പരമാവധി ദൂരയാത്ര ഒഴിവാക്കണമെന്നും വാഹനങ്ങൾ റോഡരികുകളിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. 
ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനം ഏകോപിപ്പിക്കാൻ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയിൽ  യോഗം ചേർന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top