11 August Tuesday

തീരദേശ മേഖലയിലെ 11 വിദ്യാലയങ്ങളുടെ വികസന പദ്ധതി ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020
കണ്ണൂർ
ജില്ലയിലെ തീരദേശ മേഖലകളിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 13 കോടിയിലധികം രൂപയുടെ പദ്ധതി. 
പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അധ്യക്ഷയാകും. 
കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് രണ്ട് കോടി, മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറിക്ക്‌ 1.13 കോടി, പാലയാട് ഗവ. ഹയർ സെക്കൻഡറിക്ക്‌  81.13 ലക്ഷം, സിറ്റി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് 1.4 കോടി, എട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് 1.35 കോടി, മാടായി ഗേൾസ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് 2.03 കോടി, രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് 1.4 കോടി രൂപയും എൽ പി സ്‌കൂളുകളായ ചാലിൽ ഗോപാലപേട്ട സ്‌കൂളിന്  74.01 ലക്ഷം, നീർക്കടവ് സ്‌കൂളിന് 65.32 ലക്ഷം, നീർച്ചാൽ യു പി സ്‌കൂളിന് 73.67 ലക്ഷം, കവ്വായി യു പി സ്‌കൂളിന് 67.68 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top