24 August Saturday

മാലൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ ബോംബ് സ്ഫോടനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019
മാലൂർ
മാലൂർ മള്ളനൂരിലെ ബീഡി കമ്പനിക്ക് സമീപത്തെ ആർഎസ്‌എസ്‌ കേന്ദ്രത്തിൽ ബോംബ്‌ സ്‌ഫോടനം.  ഞായറാഴ്ച രാത്രി 8.30 ഓടെയാണ്‌ ഉഗ്രശബ്ദത്തിൽ മൂന്ന്  തവണ സ്ഫോടനമുണ്ടായത്. മാലൂർ പൊലീസും ബോംബ്   സ്ക്വാഡും  സ്ഥലത്തെത്തി പരിശോധന നടത്തി ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. 
ആർഎസ്എസ്സുകാർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് ബോംബെറിഞ്ഞതെന്ന‌്  സംശയിക്കുന്നു. കുറേക്കാലമായി പഞ്ചായത്തിനകത്തും പുറത്തുമുള്ള ആർ എസ്എസ്സുകാർ ഈ പ്രദേശത്ത് സംഘടിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുകയാണ‌്. 
കാഞ്ഞിലേരിയിലെ  അത‌് ലറ്റ‌്   സത്യനെ കൊലപ്പെടുത്തിയ  കേസിൽ ജീവപര്യന്തം തടവിന്  ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിയുടെ ആൾ താമസമില്ലാത്ത വീടാണ് ആയുധശേഖരണത്തിനും മറ്റും   ഉപയോഗിക്കുന്നത്.
ബോംബ്‌ സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മള്ളന്നൂർ ബീഡി കമ്പനി പ്രദേശത്ത് വിശദമായ പരിശോധന നടത്തി ആയുധങ്ങൾ പിടിച്ചെടുക്കണമെന്നും സിപിഐ എം കാഞ്ഞിലേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top