കണ്ണൂർ
ദൗർഭാഗ്യകരമായ ഒരു കൊലപാതകത്തിന്റെ മറവിൽ ജില്ലയെ വീണ്ടും കലാപ കലുഷിതമാക്കാൻ കോൺഗ്രസും മുസ്ലിംലീഗും. വ്യാഴാഴ്ച കലക്ടർ വിളിച്ചുചേർത്ത സർവകക്ഷി സമാധാനയോഗം ബഹിഷ്കരിച്ച നടപടി ഇതിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്. പാനൂർ മേഖലയിൽ ബുധനാഴ്ച രാത്രി നടത്തിയതുപോലുള്ള അക്രമപ്പേക്കൂത്ത് തുടരാൻ അണികൾക്കുള്ള കൃത്യമായ സന്ദേശമാണിത്.
കൊലപാതകം നടന്ന് 48 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്നാണ് ലീഗ്, കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാകുമ്പോൾ 48 മണിക്കൂർ കഴിയുമോയെന്ന സംശയം അവഗണിക്കാം.
എന്നാൽ, പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബുധനാഴ്ച വ്യാപക അക്രമമുണ്ടായതിനാലാണ് അറസ്റ്റിലേക്കു പോകാൻ കഴിയാതിരുന്നതെന്നുമുള്ള സിറ്റി പൊലീസ് കമീഷണറുടെ പ്രതികരണവും അവഗണിച്ചു. സമാധാന നീക്കങ്ങളെ അട്ടിമറിക്കാൻ കാരണം കണ്ടെത്തുകയായിരുന്നു ലീഗ്, കോൺഗ്രസ് നേതൃത്വം.
ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ പരാമർശത്തിൽ അവരുടെ ഉള്ളിലിരിപ്പ് മറനീക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..