02 June Tuesday

ട്രാൻസ്‌ഫോമർ ഓഫാക്കിയ ബിജെപിക്കാരനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Apr 9, 2020
ആലപ്പടമ്പ്‌
ഐക്യദീപത്തിന്റെ മറവിൽ ഒരുഗ്രാമത്തെ ഇരുട്ടിലേക്ക് തള്ളിവിട്ട് ബിജെപി പ്രവർത്തകൻ. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഞായറാഴ്ചയാണ് രാജ്യത്ത് ഐക്യദീപം കൊളുത്തിയത്. ഇതിന്റെ മറവിലാണ് ആലപ്പടമ്പ എരിഞ്ഞിക്കീലെ ബിജെപി പ്രവർത്തകൻ ശ്രീജയൻ വീടിന് സമീപത്തെ ട്രാൻസ്ഫോമർ ഓഫാക്കി ഒരു ഗ്രാമത്തെ ഇരുട്ടിലാക്കിയത്. ഞായറാഴ്ച രാത്രി ഒമ്പതോടെ വൈദ്യുതി നിലച്ചത്‌ നാട്ടുകാർ  കെഎസ്ഇബിഓഫീസിൽ   അറിയിച്ചു. തുടർന്നാണ്‌ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്‌.  നാട്ടുകാർ കെഎസ്ഇബിയിൽ പരാതി നൽകിയതിനാൽ കേസിൽനിന്നും രക്ഷപ്പെടാൻ  വീടിനുനേരെ കല്ലെറിഞ്ഞു എന്ന വ്യാജപരാതി നൽകുകയും ചെയ്തു ഇയാൾ. ഒന്നരമണിക്കൂറോളമാണ് 50 വീടുകളെ ഇയാൾ ഇരുട്ടിലാക്കിയത്.

 

പ്രധാന വാർത്തകൾ
 Top