25 June Tuesday

സാർവദേശീയ വനിതാദിനം ചിന്തിക്കാം, സൃഷ്ടിക്കാം, സമഭാവനയുടെ നവകേരളം

സ്വന്തം ലേഖികUpdated: Saturday Mar 9, 2019

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം പി കെ ശ്രീമതി എംപി ഉദ്‌ഘാടനം ചെയ്യുന്നു.

കണ്ണൂർ
വനിതാമുന്നേറ്റത്തിന്റെ പുതുചരിത്രം കുറിക്കാൻ  ‘ചിന്തിക്കാം, സൃഷ്ടിക്കാം, സമഭാവനയുടെ നവകേരളം’ എന്ന സന്ദേശമുയർത്തി ജില്ലയിലെങ്ങും വിവിധ പരിപാടികൾ നടന്നു. സാർവദേശീയ വനിതാദിനത്തോടനുബന്ധിച്ച‌് റാലിയും പൊതുയോഗവും മെഗാതിരുവാതിരയും പൂരക്കളിയും അരങ്ങേറി. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരുന്നു ദിനാചരണം. 
കേരള സ‌്റ്റേറ്റ‌് സർവീസ‌് പെൻഷനേഴ‌്സ‌് യൂണിയൻ ജില്ലാ വനിതാ സബ‌് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മഹിളാ ദിനം ആചരിച്ചു. ജവഹർ ലൈബ്രറി ഹാളിൽ ജില്ലാ പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌്  പി പി ദിവ്യ ഉദ‌്ഘാടനംചെയ‌്തു. ഡോ. പി പ്രജിത പ്രഭാഷണം നടത്തി. പി സുശീല അധ്യക്ഷനായി. എം സരോജിനി സ്വാഗതവും കെ ടി കത്രിക്കുട്ടി നന്ദിയും പറഞ്ഞു. 
വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഡിപിസി ഹാളിൽ വനിതാദിനത്തിന്റെ ജില്ലാതല ഉദ‌്ഘാടനം പി കെ ശ്രീമതി എംപി നിർവഹിച്ചു. കെ സുലേഖ അധ്യക്ഷയായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ടി നാരായണൻ, അഡ്വ. ലിഷ ദീപക‌്, ഡോ. പി എം ജ്യോതി, കെ പി അസൈനാർ, കണ്ണൂര്‍ അര്‍ബന്‍ സിഡിപിഒ എം സുധ എന്നിവർ സംസാരിച്ചു. "കേരളസ‌്ത്രീ–- ഇന്നലെ, ഇന്ന‌്, നാളെ' എന്ന വിഷയത്തിൽ  കോളേജ‌് വിദ്യാർഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചു.കോളേജ‌് ഓഫ‌് കൊമേഴ‌്സിലെ വൈശാഖി പി രമേഷ‌് ഒന്നാംസ്ഥാനം നേടി. തുടർന്ന‌് നടന്ന സെമിനാറിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ സി എ ബിന്ദു വിഷയം അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സന്ദേശയാത്ര കലക്ടറേറ്റ് പരിസരത്തുനിന്നും ആരംഭിച്ച് നഗരം ചുറ്റി ജില്ലാ ആസൂത്രണസമിതി ഓഫീസിനുമുന്നില്‍ അവസാനിച്ചു.
വനിതകളിലും പൊതുജനങ്ങളിലും ആർത്തവം സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാനും ആർത്തവം ഒരു പാപമല്ല, അതൊരു അശുദ്ധിയല്ല,  ലിംഗസമത്വം, സ്ത്രീശാക്തീകരണം തുടങ്ങിയ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും  ജൂനിയർ  ചേമ്പർ ഇന്റർനാഷണൽ  , കണ്ണൂർ ഹാൻഡ്‌ലൂം സിറ്റി , വനിതകളെയും വിദ്യാർഥിനികളെയും പങ്കെടുപ്പിച്ച‌്  പ്രദർശനകൂട്ടയോട്ടം സംഘടിപ്പിച്ചു. മാരത്തോൺ കണ്ണൂർ ടൗൺ സ്ക്വയറിൽ പി കെ ശ്രീമതി എംപി ഫ്ലാഗ് ഓഫ് ചെയ്തു. 
ചടങ്ങിൽ ജെ സി ഐ സോൺ പ്രസിഡന്റ് ജയ്‌സൺ തോമസ്, ജെ സി ഐ കണ്ണൂർ ഹാൻഡ്‌ലൂം സിറ്റി  പ്രസിഡന്റ് വി രവീന്ദ്രൻ,  സോൺ കോ ഓർഡിനേറ്റർ  ഇ വി സീന, ഷിബി  എന്നിവർ സംസാരിച്ചു. മാരത്തോൺ  മുൻസിൽപ്പൽ ഹയർ സെക്കൻഡറി  സ്കൂളിൽ സമാപിച്ചു.  കണ്ണൂർ സ്പോർട്സ് സ്‌കൂളിലെ വിദ്യാർഥികളടക്കം 200–-ൽപരം പേർ പങ്കെടുത്തു.
ബിഎസ്എൻഎൽ വർക്കിങ‌് വുമൺ കോ ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫീസ് പരിസരത്ത് നടത്തിയ വനിതാ കൂട്ടായ്മ പി കെ ശ്രീമതി എംപി ഉദ‌്ഘാടനം ചെയ്തു. ഡോ. മിനി പ്രസാദ് പ്രഭാഷണം നടത്തി . മഹിളാ കമ്മിറ്റി ചെയർപേഴ്സൺ ടി എൻ  ലത അധ്യക്ഷയായി. കൺവീനർ കെ ശ്യാമള സ്വാഗതം പറഞ്ഞു.
എൽഐസി എംപ്ലോയീസ് യൂണിയൻ വനിതാ സബ‌് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  വനിതാദിനം ആചരിച്ചു .കണ്ണൂർ എൽഐസി ഓഫീസ് അങ്കണത്തിൽ  വനിതാ സബ‌് കമ്മിറ്റി കൺവീനർ ദിബ്ന ദിനേശ്  പ്രഭാഷണം നടത്തി.  പി സി രാമൻ സ്വാഗതം പറഞ്ഞു. സി സി വിനോദ‌്, എം കെ പ്രേംജിത്ത‌് എന്നിവർ സംസാരിച്ചു.
കണ്ണൂർ എ കെ ജി സ‌്മാരക സഹകരണ ആശുപത്രിയിൽ സാർവദേശീയ വനിതാദിനത്തിന്റെ ഭാഗമായി ‘വർത്തമാനകാലത്തെ സ‌്ത്രീസമത്വം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. കോശി സ‌്മാരകഹാളിൽ നടന്ന പരിപാടി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയംഗം കെ ലീല ഉദ‌്ഘാടനം ചെയ‌്തു. ഭരണസമിതിയംഗം കെ പത്മിനി അധ്യക്ഷയായി. ഡയറക്ടർ സി പി ശോഭന, ആൻസി ഷിന്റോ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ വികാസ‌് സ്വാഗതം പറഞ്ഞു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top