05 December Thursday

ആശാവർക്കർമാരുടെ ഡിഎംഒ ഓഫീസ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ആശാവർക്കേർസ് യൂണിയൻ നേതൃത്വത്തിൽ കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സിഐടിയു ജില്ലാ ട്രഷറർ അരക്കൻ ബാലൻ ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ 

ഓണറേറിയവും ഇൻസെന്റീവും അതത്‌ മാസം തന്നെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ ആശാവർക്കാർ ഡിഎംഒ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. നൂറുകണക്കിന്‌ ആശാവർക്കർമാർ മാർച്ചിൽ അണിചേർന്നു. സ്‌റ്റേഡിയം കോർണറിൽ  മാർച്ച്‌   ആരംഭിച്ചു. നഗരം ചുറ്റി ഡിഎംഒ ഓഫീസിന്‌ മുന്നിൽ സിഐടിയു ജില്ലാ ട്രഷറർ അരക്കൻ ബാലൻ ഉദ്‌ഘാടനംചെയ്‌തു.  
  വേതനം വെട്ടിക്കുറക്കുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കുക. വേതന കുടിശ്ശിക ഉടൻ ലഭ്യമാക്കുക, ആശാവർക്കർമാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവർക്കേർസ് യൂണിയൻ നേതൃത്വത്തിൽ മാർച്ച്‌ സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ്‌  എൻ ശ്രീജ അധ്യക്ഷയായി. വി വി പ്രീത, എം സി സൗദാമിനി, കെ ലത എന്നിവർ സംസാരിച്ചു. രജനി മോഹൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top