24 June Thursday

ബെർലിൻ വിശേഷങ്ങൾ പങ്കുവച്ച്‌ ബേബിയും കുഞ്ഞനന്തൻനായരും

സ്വന്തം ലേഖകൻUpdated: Friday Nov 8, 2019

കണ്ണൂർ

‘‘അൽപ്പം ശാരീരിക അവശതയുണ്ടെങ്കിലും ഓർമശക്തിക്ക്‌  ഒരു പ്രശ്‌നവുമില്ലല്ലോ. അതിനാൽ പഴയകാല അനുഭവങ്ങൾ ഓർത്തെടുക്കണം, പറഞ്ഞുകൊടുത്ത്‌ കുറിപ്പാക്കണം’’–- എം എ ബേബിയുടെ സ്‌നേഹാർദ്രമായ അഭ്യർഥന കേട്ടപ്പോൾ ബെർലിൻ  കുഞ്ഞനന്തൻനായർക്കും ആവേശം. ‘‘അതെ. ഓർമയ്‌ക്ക്‌ ഒരു കുഴപ്പവുമില്ല. തൊണ്ണൂറ്റിമൂന്നിന്റെ ചെറുപ്പമാണ്‌ ഇപ്പോഴും മനസ്സിനും ഓർമയ്‌ക്കും’’–- അദ്ദേഹം പറഞ്ഞു.
  വാർധക്യസഹജമായ അവശതകളെ തുടർന്ന്‌ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന കുഞ്ഞനന്തൻനായരെ കാണാൻ വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി നാറാത്തെ ‘ശ്രീദേവിപുരം’ വീട്ടിലെത്തിയത്‌. 
ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ നൂറു തികയുന്ന പശ്‌ചാത്തലത്തിൽ രാഷ്‌ട്രീയ കാര്യങ്ങളും ജർമനിയിലെയും സോവിയറ്റ്‌ യൂണിയനിലെയും  വിശേഷങ്ങളും ഇരുവരും ദീർഘമായി സംസാരിച്ചു. 
സിപിഐ എം അന്താരാഷ്‌ട്ര വിഭാഗം മേധാവിയെന്ന നിലയിൽ വിവിധ രാജ്യങ്ങൾ സന്ദർശിച്ചപ്പോഴുള്ള അനുഭവങ്ങളും ബേബി പങ്കുവച്ചു. 
ഭാര്യ സരസ്വതിയമ്മ, മകൾ ഉഷ, മരുമകൻ വെർണർ റിഷ്‌ടർ എന്നിവരും വീട്ടിലുണ്ടായിരുന്നു. അടുത്ത തവണ ജർമനിയിൽ വരുമ്പോൾ നിർബന്ധമായും വിളിക്കണമെന്ന്‌ റിഷ്‌ടർ ബേബിയോടു പറഞ്ഞു.  
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം സുരേന്ദ്രൻ, മയ്യിൽ ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ എന്നിവരും  ബേബിയോടൊപ്പമുണ്ടായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top