18 October Friday

ദുരിതാശ്വാസ നിധി ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019
കണ്ണൂർ
ലൈബ്രറി കൗൺസിൽ ലൈബ്രറികൾ മുഖേന ശേഖരിക്കുന്ന ദുരിതാശ്വാസ നിധി വിവിധ കേന്ദ്രങ്ങളിൽനിന്ന് ഏറ്റുവാങ്ങി. കുറ്റേരിപൊയിൽ ജ്ഞാനപ്രകാശിനി വായനശാലയിൽ  മന്ത്രി കെ കെ ശൈലജ  ഉദ്ഘാടനം ചെയ്‌തു.  പി ശ്രീലത അധ്യക്ഷയായി. സി സോമൻ, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. 
മറ്റ് മേഖലാ കേന്ദ്രങ്ങളിൽനിന്ന് ജില്ലാ സെക്രട്ടറി പി കെ ബൈജുവിന്റെ നേതൃത്വത്തിൽ ഫണ്ട് ഏറ്റുവാങ്ങി. പെരിങ്ങോത്ത് ആർ പി ശ്രീധരൻ, വി എൻ ഗോപി, എ പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ പബ്ലിക്ക് ലൈബ്രറിയിൽ വൈക്കത്ത് നാരായണൻ, ടി വി നാരയണൻ,  ശിവകുമാർ എന്നിവർ സംസാരിച്ചു.  കാങ്കോൽ ടി ദിവാകരൻ, കെ നാരായണൻ എന്നിവർ സംസാരിച്ചു. മണ്ടൂർ പൊതുജന വായനശാലയിൽ എ ശ്രീധരൻ, പി എം കൃഷ്ണപ്രഭ, കെ പത്മനാഭൻ, കെ സതീശൻ എന്നിവർ സംസാരിച്ചു.  തലശേരി സ്പോർടിങ്‌ യൂത്‌‌സ്‌ ലൈബ്രറിയിൽ പി കെ ബൈജു ഉദ്ഘാടനം ചെയ്തു.  ഇ സോമൻ,  ഇ നാരായണൻ, ബാലൻ കാഞ്ഞായി, എ പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. പിണറായിയിൽ കെ കെ രാഘവൻ, പനോളി വൽസൻ എന്നിവർ സംസാരിച്ചു. കൂത്തുപറമ്പിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകൻ ഉദ്ഘാടനം ചെയ്തു. ഇ നാരായണൻ, പിവി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മട്ടന്നൂരിൽ പി കെ ഗോവിന്ദൻ,  മനോജ്കുമാർ പഴശ്ശി, സി പി പത്മനാഭൻ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ തുക കൈമാറി. ചാലോട് കെ എം കരുണാകരൻ, പി സന്തോഷ്‌ കുമാർ, എ സി നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ തുക കൈമാറി. വിവിധ കേന്ദ്രങ്ങളിൽ പ്രളയ ബാധിത ലൈബ്രരികൾക്ക് നൽകാനുള്ള പുസ്തകവും ഏറ്റുവാങ്ങി.
 ഞായറാഴ്ച രാവിലെ കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിലും  തിങ്കളാഴ്ച 2.30ന് ഇരിട്ടി, 3.30ന് ശ്രീകണ്‌ഠപുരം 5ന് ധർമശാല എന്നിവിടങ്ങളിൽനിന്ന് തുക സ്വീകരിക്കും. ശേഖരിക്കുന്ന തുക സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുഖേന മുഖ്യമന്ത്രിക്ക് കൈമാറും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top