27 September Sunday

അഞ്ചിടത്ത്‌ മണ്ണിടിച്ചൽ അപകടവഴിയായി പാൽച്ചുരം

സ്വന്തം ലേഖകൻUpdated: Saturday Aug 8, 2020

പാൽച്ചുരത്ത് മണ്ണിടിച്ചലിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കുന്നു

കൊട്ടിയൂർ
കനത്തമഴ തുടരുന്ന പാൽച്ചുരത്ത്‌ പതിവുപോലെ മണ്ണിടിച്ചൽ തുടങ്ങി. വെള്ളിയാഴ്‌ച മേഖലയിൽ അഞ്ചിടത്ത്‌ മണ്ണിടിച്ചൽ ഉണ്ടായതോടെ തലശേരി–- മാനന്തവാടി പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പാൽച്ചുരം ചെകുത്താൻ തോടിനു സമീപത്താണ്  ശക്തമായ മണ്ണിടിച്ചലുണ്ടായത്. ഗതാഗതം മണിക്കൂറുകളോളം  തടസ്സപ്പെട്ടെങ്കിലും മണ്ണ് നീക്കം ചെയ്ത് ഉച്ചയോടെ പുനഃസ്ഥാപിച്ചു. വയനാട്ചുരം ഡിവിഷന്റെ കീഴിൽ വരുന്ന പാതയിൽ വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞ് പാതയിലേക്ക് പതിച്ചിരുന്നു.
 പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് മണ്ണ്  നീക്കംചെയ്തത്. നിരന്തരം മണ്ണിടിയുന്നതിനാൽ ഈ പാതയിലൂടെയുള്ള യാത്ര ഭീതിയുടെ നിഴലിലാണ്. 
വിവിധയിടങ്ങളിൽ പാറയിടിച്ചലും ശ്രദ്ധയിൽ പെട്ടിട്ടുള്ളതിനാൽ യാത്രക്കാർക്ക് ജാഗ്രത മുന്നറിയിപ്പുണ്ട്. മഴ തുടരുന്നതിനാൽ വീണ്ടും മണ്ണിടിയാനുള്ള  സാധ്യതയുമുണ്ട്‌. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top