26 September Saturday

ജോലിക്കിടെ പുഴ കവർന്ന ജീവൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

ജോമിറ്റിനായി മുടിയരിഞ്ഞിപ്പുഴയിൽ നടത്തിയ തെരച്ചിൽ

വള്ളിത്തോട്
മുടിയരഞ്ഞിപ്പുഴയുടെ കുത്തൊഴുക്കിൽ പൊലിഞ്ഞത്‌ കർത്തവ്യബോധത്തോടെ എന്തിനും തയ്യാറായ യുവാവിന്റെ ജീവൻ. പുഴക്ക് കുറുകെ കേബിൾ വലിക്കുന്ന ജോലി  ചെയ്യുന്നതിനിടെയാണ്‌  പയഞ്ചേരിയിലെ ജോമിറ്റിനെ പുഴ കവർന്നത്‌. ചുഴലിക്കാറ്റിൽ മുടിയരഞ്ഞിയിൽ പരക്കെ വൈദ്യുതി തൂണുകൾ പൊട്ടിവീണിരുന്നു. തൂണുകൾവഴിയാണ് പ്രാദേശിക കേബിൾ ടിവി പ്രസരണം.  വൈദ്യുതി തൂൺ നന്നാക്കാൻ കെഎസ്ഇബി ജീവനക്കാർ വെള്ളിയാഴ്ച പ്രദേശത്തെത്തി. ഇതിനൊപ്പം തകർന്ന  കേബിൾ വലിച്ചു കെട്ടാൻ ജോമിറ്റുമെത്തി. പുഴക്കക്കരെയുണ്ടായിരുന്ന കേബിൾ എടുക്കാൻ അരയിൽ സുരക്ഷക്ക് കയർ കെട്ടി പുഴ കടക്കുന്നതിനിടെ കുത്തൊഴുക്കിൽപ്പെടുകയായിരുന്നു.   
    അരയിലെ കയർ കാലിൽ കുടുങ്ങി നീന്താനാവാത്ത പരുവത്തിലായതാണ് മരണകാരണമായതെന്ന് കരുതുന്നു. മുടയരഞ്ഞി ചെക്ക്  ഡാമിന്  400 മീറ്റർ അകലെയാണ്  അപകടം.  അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലീസും വള്ളിത്തോട് ഒരുമ റസ്‌ക്യുടീം രക്ഷാ പ്രവർത്തകരും  മൂന്നുമണിക്കൂർ നടത്തിയ തെരച്ചിലിലാണ് ഡാമിനടുത്തായി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top