27 September Sunday

ബാരാപോളിൽ 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
ഇരിട്ടി
തോരാമഴ തുടരുന്നതിനാൽ മലയോരം പ്രളയഭീതിയിൽ. പലയിടത്തും ഗ്രാമീണ  വെള്ളത്തിനടിയിലാണ്‌. ഇരിട്ടി നഗരസഭയിലെ കാഞ്ഞിരംകരി, പായം പഞ്ചായത്തിലെ കോളിക്കടവ്, കൂട്ടുപുഴ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ബാരാപോൾ  പദ്ധതി പ്രദേശത്തെ 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. 
ഇരിട്ടി നഗരസഭാ ചെയർമാൻ പി പി അശോകൻ, പഞ്ചായത്ത് പ്രസിഡന്റ് എൻ അശോകൻ എന്നിവർ വെള്ളപ്പൊക്കഭീഷണി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. തഹസിൽദാർ കെ കെ ദിവാകരന്റെ നേതൃത്വത്തിൽ റവന്യൂ സംഘവും ദുരന്തമേഖലകളിലെത്തി. ഉളിക്കൽ കരുമാങ്കയത്ത് ശക്തമായ കാറ്റിൽ കൃഷിക്കും വീടുകൾക്കും നാശമുണ്ട്‌. 
അയൂബ് വേങ്ങശേരി, അബുബക്കർ പൊന്മാനിച്ചി, ജോസ്‌കുഞ്ഞ്, വി  എസ് അസീസ് എന്നിവരുടെ വീടുകളാണ്‌ തകർന്നത്‌. ബാരാപോൾ പദ്ധതി പ്രദേശത്തേക്കുള്ള പാലത്തിൻ കടവ് റോഡിൽ കഴിഞ്ഞ കൊല്ലം നിർമിച്ച കരിങ്കൽ സുരക്ഷാ ഭിത്തി തകർന്നു. ഇവിടെ സ്ഥാപിച്ച വൈദ്യുതി തൂണടക്കം പുഴയിലേക്ക് ഇടിയാവുന്ന നിലയിലാണ്‌. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top