27 September Sunday

ഹൃദയാഘാതം; മരിച്ചയാൾക്ക്‌ കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
അഴീക്കോട്
ഹൃദയാഘാതത്തെ തുടർന്ന് മരിച്ചയാളുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. അഴീക്കോട് കല്ലടത്തോട് സ്വദേശി അബ്ദുൾ നാസറി (61)നാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 
ജൂലൈ 24ന് അബ്ദുൾ നാസറിനെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  ഇതേ സമയം ഭാര്യാമാതാവിനെയും ശസ്ത്രക്രിയക്കായി പരിയാരത്ത്‌  പ്രവേശിപ്പിച്ചിരുന്നു. ഇവരോടാെപ്പം ഉണ്ടായിരുന്നത് ഭാര്യയാണ്. അബ്ദുൾ നാസർ ആശുപത്രിയിൽനിന്ന് വീട്ടിലേക്കു മടങ്ങിയതിനു പിന്നാലെ ഭാര്യക്കും ഭാര്യാമാതാവിനും കോവിഡ് സ്ഥിരീകരിച്ചു. 
ബുധനാഴ്ച വൈകിട്ട് വീട്ടിൽവച്ചാണ് ഇദ്ദേഹത്തിന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ കണ്ണൂർ കൊയിലി ആശുപത്രിയിലും പിന്നീട് എ കെ ജി ആശുപത്രിയിലും കൊണ്ടുപോയി. ഭാര്യക്കും ഭാര്യാമാതാവിനും കോവിഡ് ബാധയുണ്ടെന്ന വിവരം ബന്ധുക്കൾ ആശുപത്രിയിൽ അറിയിച്ചിരുന്നില്ല. അന്നു രാത്രി  ഏഴിന് അബ്ദുൾ നാസർ മരിച്ചു. മൃതദേഹം വ്യാഴാഴ്‌ച വീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന്‌ ജില്ലാ ആശുപത്രിയിൽ എത്തിച്ച് കോവിഡ് പരിശോധന നടത്തുകയായിരുന്നു. പൂർണമായും കോവിഡ് പ്രൊട്ടോകോൾ പാലിച്ചായിരുന്നു കബറടക്കംമൃതദേഹം എത്തിക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന 11 പേരും മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരും ക്വാറന്റൈനിൽ പ്രവേശിച്ചു. എ കെ ജി, കൊയിലി ആശുപത്രികളിൽ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരും ക്വാറന്റൈനിലാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top