21 September Saturday

എംബിഎം ഫുട്ബോൾ അക്കാദമി പരിശീലന കേന്ദ്രം പയ്യന്നൂരിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
പയ്യന്നൂർ
മെട്ടമ്മൽ ബ്രദേഴ്‌സ് ഫുട്ബോൾ അക്കാദമിയുടെ (എംബിഎം) രണ്ടാമത്തെ ഫുട്ബോൾ പരിശീലന കേന്ദ്രം ശനിയാഴ്ച മുതൽ പയ്യന്നൂരിൽ തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുഞ്ചക്കാട് കോയാസ് സ്പോർട്സ് അറീനയിൽ ശനിയാഴ്ച വൈകിട്ട്  നാലിന് ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തോടിക്ക ഉദ്ഘാടനം ചെയ്യും. ഐഎസ്എൽ താരങ്ങളായ സഹൽ അബ്ദുസമദ്, മുഹമ്മദ് റാഫി എന്നിവർ വിശിഷ്ടാതിഥികളാവും. 
എംബിഎം നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുവർഷമായി തൃക്കരിപ്പൂർ രാജീവ് ഗാന്ധി മെമ്മോറിയൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ സോക്കർ ഇറ്റാലിയൻ സ്റ്റൈൽ ഫുട്ബോൾ കരിക്കുലം നടക്കുന്നുണ്ട്. നാല് കാറ്റഗറിയിലായി നൂറോളം കുട്ടികളുണ്ട്‌.  
ഇറ്റാലിയൻ കോച്ചുകളായ മാറ്റിയോ ലാഡോ, മാറ്റിയോ പാർമ എന്നിവരുടെ മേൽനോട്ടത്തിലാണ് അക്കാദമിയുടെ പ്രവർത്തനം. വാർത്താസമ്മേളനത്തിൽ കെ മുഹമ്മദ് നൗഫൽ, ജുനൈദ് മെട്ടമ്മൽ, പി വി പ്രിയേഷ്, കെ മൂസ, എം സി അസീസ് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top