05 August Wednesday

ആശുപത്രിയിൽ 439 പേർ; നിരീക്ഷണത്തിൽ 24,782

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
ജില്ലയിലെ രോഗബാധിതരുടെ എണ്ണം ചൊവ്വാഴ്‌ചയോടെ 615 ആയി. ഇവരിൽ 346 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിരീക്ഷണത്തിലുള്ളത് 24,782 പേരാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 59പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 25 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 294 പേരും തലശേരി ജനറൽ ആശുപത്രിയിൽ 36 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ 22 പേരും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ മൂന്നു പേരും വീടുകളിൽ 24,356 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയിൽനിന്ന് ഇതുവരെ 16,808 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 16,285  ഫലം വന്നു. ഇതിൽ 15,259  നെഗറ്റീവാണ്. 523  ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top