14 November Thursday

നടപടി തുടങ്ങി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യും

സ്വന്തം ലേഖകന്‍Updated: Monday Jul 8, 2019
ചക്കരക്കൽ
പൊലീസ‌് പിടിച്ചെടുത്ത‌് ചക്കരക്കൽ  സ്റ്റേഷന്റെ കീഴിലുള്ള മുഴപ്പാല ബംഗ്ലാവ് മെട്ടക്കടുത്ത പറമ്പിൽ കൂട്ടിയിട്ട വാഹനങ്ങൾ ലേലം ചെയ്ത് ഒഴിവാക്കുന്നതിന‌് റവന്യൂ അധികൃതർ നടപടി തുടങ്ങി. സബ് കലക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. തീരദേശ നിയമ പ്രകാരം പിടിച്ചെടുത്ത വാഹനങ്ങളാണ് ലേലം ചെയ്യുക. നദീതീര സംരക്ഷണമനുസരിച്ച് കണ്ണൂർ താലൂക്ക് പരിധിയിലെ നിയമ ലംഘനം നടത്തിയ 174 വാഹനങ്ങളുടെ വില നിർണയിക്കാൻ സബ് കലക്ടർ നേരത്തെ നിർദേശിച്ചിരുന്നു. പ്രധാനമായും അനിധികൃത മണൽക്കടത്തിനെ തുടർന്ന‌് പിടികൂടിയ വാഹനങ്ങളാണ് എറെയും. വളപട്ടണം, മയ്യിൽ, സിറ്റി, ചക്കരക്കൽ മേഖലയിൽനിന്നാണ് കൂടുതൽ വാഹനങ്ങളുള്ളത്.
 ഇവയുടെ വില നിർണയിക്കാൻ റവന്യൂ അധികൃതർ എത്തി പരിശോധന നടത്തുകയാണ്. വില നിർണയിച്ചശേഷം ഇവ ലേലത്തിൽ വയ‌്ക്കുന്നതിനുള്ള പ്രവർത്തമാണ് പൂർത്തിയാക്കേണ്ടത്.  വിവിധ കേസിലും വാഹനാപകടത്തിലുംപെട്ട ആയിരത്തോളം വാഹനങ്ങളാണ് ഇവിടെയുള്ളത‌്‌.
ഇതിനിടയിൽനിന്ന‌് 174 വാഹനങ്ങളെ കണ്ടെത്തുക എളുപ്പമല്ല.  വാഹനങ്ങൾ സൂക്ഷിച്ച സ്ഥലം മുഴുവനും  കാട‌് നിറഞ്ഞു. ഇതിന്റെ ഉൾഭാഗത്തേക്ക് കടന്നു ചെല്ലാൻപോലും കഴിയാത്ത സ്ഥിതിയാണ്. വാഹന പരിശോധനക്കായി കഴിഞ്ഞ ദിവസങ്ങളിൽ പുറംഭാഗത്തെ കാടുകൾ വെട്ടിത്തെളിച്ചിരുന്നു. പരിശോധനയിൽ 146 വാഹനം കണ്ടെത്തി.  28 എണ്ണം ഇനി കണ്ടെത്തണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top