20 September Friday

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019
മട്ടന്നൂർ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ  വീണ്ടും സ്വർണവേട്ട. വിമാനയാത്രക്കാരായ രണ്ടുപേരിൽനിന്ന് 3.300 കിലോ ഗ്രാം സ്വർണം പിടികൂടി. ഒരു മാസത്തെ ഇടവേളയ‌്ക്കുശേഷമാണ് വീണ്ടും സ്വർണം പിടികൂടുന്നത്. രാവിലെ അബുദാബിയിൽനിന്നെത്തിയ ഗോ എയർ യാത്രക്കാരായ കോഴിക്കോട് നിലമ്പൂർ സ്വദേശികളായ ഷർഫദ്, സിദ്ദീഖ് എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ഡയരക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്  നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. രണ്ടു യാത്രക്കാരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഒരാൾ കാപ‌്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചും മറ്റൊരാൾ സ്റ്റീലിന്റെ മൈക്രോ വേവ് ഓവൻ പാത്രത്തിനുള്ളിലുമാണ‌് സ്വർണം കൊണ്ടുവന്നത‌്. ഷർഫാദിൽനിന്ന് 24  സ്വർണ ബിസ‌്കറ്റുകളാണ് പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് ഒരു കോടിയിലധികം രൂപ വിലമതിക്കുമെന്ന് ഡിആർഐ അറിയിച്ചു. ഒരു മാസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും സ്വർണക്കടത്ത് പിടികൂടിയത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചശേഷം  നിരവധി തവണ വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടിയിരുന്നു.
പ്രധാന വാർത്തകൾ
 Top