19 April Monday
പെരിങ്ങത്തൂരിലും പുല്ലൂക്കരയിലും വ്യാപക ലീഗ്‌ അക്രമം

സിപിഐ എം ഓഫീസുകളും‌ കടകളും കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

മുസ്ലിംലീഗുകാർ അടിച്ചുതകർത്തശേഷം തീയിട്ട സിപിഐ എം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ്

 പാനൂർ

സംഘർഷത്തിൽ കൊല്ലപ്പെട്ട മുസ്ലിംലീഗ്‌ പ്രവർത്തകൻ പുല്ലൂക്കരയിലെ മൻസൂറിന്റെ മൃതദേഹവുമായുള്ള വിലാപയാത്രയിൽ പരക്കെ അക്രമം. സിപിഐ എം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസും‌ പെരിങ്ങത്തൂർ, ആച്ചുമുക്ക്‌ ബ്രാഞ്ച്‌ ഓഫീസുകളും കത്തിച്ചു. നിരവധി ബ്രാഞ്ച്‌ ഓഫീസുകളും കടകളും രക്തസാക്ഷി സ്‌തൂപവും ആക്രമിച്ചു. 
സായുധ ലീഗ്‌ ക്രിമിനൽസംഘം ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ്‌ അക്രമം തുടങ്ങിയത്‌.     മോന്താലിൽനിന്ന്‌ വിലാപയാത്ര പുറപ്പെട്ടതുമുതൽ കണ്ണിൽകണ്ടതെല്ലാം തകർക്കുകയും തീയിടുകയുമായിരുന്നു. സിപിഐ എം പതാകകളും കൊടിമരങ്ങളും രക്തസാക്ഷി സ്തൂപവുമെല്ലാം തകർത്തു. ബാവാച്ചി റോഡിലുള്ള പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസിന്റെ വാതിൽ തകർത്ത്‌  അകത്തു കടന്നാണ്‌ ഫർണിച്ചറും രേഖകളും കൂട്ടിയിട്ട്‌ കത്തിച്ചത്‌. ഓഫീസ്‌ പൂർണമായും കത്തിനശിച്ചു.
    സിപിഐ എം പെരിങ്ങത്തൂർ ബ്രാഞ്ച്‌ ഓഫീസും ആച്ചുമുക്ക്‌ ബ്രാഞ്ച്‌ ഓഫീസും തീയിട്ട്‌ നശിപ്പിച്ച ലീഗുകാർ പെരിങ്ങത്തൂർ ടൗണിലെ ചായക്കടയും ദിനേശന്റെ കടയുമടക്കം നിരവധി സ്ഥാപനങ്ങൾ ആക്രമിച്ചു. സ്ഥലത്തെത്തിയ പൊലീസിനെയും ആക്രമിച്ചു. ചില പൊലീസുകാർക്കും പരിക്കുണ്ട്. 
 പെരിങ്ങത്തൂർ, പുല്ലൂക്കര മേഖലകളിൽ രാത്രി വൈകിയും അക്രമം തുടർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top