20 April Tuesday
മാതൃഭൂമി ന്യൂസ്‌ സംഘത്തെ ലീഗുകാർ തല്ലിച്ചതച്ചു

ലൈവ്‌ മെഷീനും ക്യാമറയും നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

ലീഗുകാർ തല്ലിപ്പൊളിച്ച മാതൃഭൂമി ന്യൂസ്‌ ചാനൽ‌ വാഹനം

പെരിങ്ങളം

മുസ്ലിംലീഗ്‌ പ്രവർത്തകന്റെ കൊലപാതകം  റിപ്പോർട്ടുചെയ്യാനെത്തിയ മാതൃഭൂമി ന്യൂസ്‌ ചാനൽസംഘത്തെ ലീഗുകാർ ആക്രമിച്ച്‌ വാഹനം തല്ലിപ്പൊളിച്ചു. കൂത്തുപറമ്പ്‌ മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുള്ളയുടെ മുന്നിലിട്ട്‌  മാതൃഭൂമി ന്യൂസ്‌ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ സി കെ വിജയൻ, ക്യാമറമാൻ  വിനോദ്‌ മോറാഴ, ഡ്രൈവർ അസ്ലം നാറാത്ത്‌ എന്നിവരെയാണ്‌ തല്ലിച്ചതച്ചത്‌. ഇവരെ  കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
    കൊല്ലപ്പെട്ട  മൻസൂറിന്റെ മുക്കിൽപീടികയിലെ വീടിനുമുന്നിൽ ബുധനാഴ്‌ച രാവിലെ ഒമ്പതോടെയാണ്‌ മാതൃഭൂമി ന്യൂസ്‌ സംഘം ആക്രമണത്തിന്‌ ഇരയായത്‌. ഇരുനൂറോളം‌ ലീഗ്‌ പ്രവർത്തകർ വാഹനംതടഞ്ഞ്‌ മൈക്ക്‌ പിടിച്ചുവാങ്ങി. ഇതിനിടെയാണ്‌‌ വിജയനെ‌ മർദിച്ചത്‌. ഡ്രൈവർ അസ്ലമിന്റെ ഷർട്ട്‌ വലിച്ചുകീറി. 
ക്യാമറ പിടിച്ചുവാങ്ങിയശേഷമാണ്‌‌ ‌വിനോദ്‌ മോറാഴയെ മർദിച്ചത്‌. ലൈവ്‌ മെഷീനും ക്യാമറയും പൂർണമായി നശിപ്പിച്ചു. വാഹനത്തിന്റെ താക്കോൽ പൊട്ടിച്ചതിനാൽ മറ്റ്‌ വാഹനത്തിലാണ്‌ ഇവരെ  ആശുപത്രിയിലെത്തിച്ചത്‌. മീഡിയാവൺ ചാനൽ വാഹനവും ലീഗുകാർ തടഞ്ഞു. യുഡിഎഫ്‌ സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുള്ളയോട്‌ മറ്റ്‌ ചാനൽപ്രവർത്തകർ  ഇടപെടാൻ അഭ്യർഥിച്ചെങ്കിലും  ‘അവർക്ക്‌ രണ്ട്‌ കിട്ടട്ടെ’ എന്നാണ്‌ പരസ്യമായി പ്രതികരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top