ചിറക്കൽ
കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച ആർഎസ്എസ്സുകാരിൽ ഒരാൾ പിടിയിൽ. പുതിയതെരു മണ്ഡപത്തിന് സമീപത്തെ ഓംകാരത്തിൽ ടി എസ് സൂരജി(23)നെയാണ് വളപട്ടണം സർക്കിൾ ഇൻസ്പെക്ടർ രാജേഷ് മാരാംഗലത്ത് അറസ്റ്റ് ചെയ്തത്. ശനി രാത്രിയാണ് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിറക്കൽ ഓണപ്പറമ്പിലെ പി ആകാശ്(21), എം കിരൺ(21) എന്നിവരെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ആർഎസ്‌എസ്സുകാർ ആക്രമിച്ചത്. ഒളിവിലായിരുന്ന പ്രതിയെ പുഴാതി പിഎച്ച്സിക്ക് സമീപത്തുവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസ്. ഇനിയും അഞ്ച് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..