പയ്യന്നൂർ
കോറോം മുച്ചിലോട്ട് കാവിൽ നാലുദിവസങ്ങളിലായി നടന്ന പെരുങ്കളിയാട്ടം സമാപിച്ചു. സമാപന ദിവസം മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. പതിനായിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, മടയിൽ ചാമുണ്ഡി, വിഷ്‌ണുമൂർത്തി തുടങ്ങിയ തെയ്യങ്ങളും അരങ്ങിലെത്തി. ഒരു ലക്ഷത്തിലധികംപേർക്ക് അന്നദാനം നൽകി. രാത്രി പന്ത്രണ്ടോടെ വെറ്റിലാചാരത്തോടെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയഴിച്ചു.
സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു പെരുങ്കളിയാട്ടം. ഐആർപിസി, പയ്യന്നൂർ സഹകരണ ആശുപത്രി എന്നിവയുടെ ആരോഗ്യ പവലിയനുകൾ ക്ഷേത്രത്തിലെത്തിയവർക്ക് ആശ്വാസമായി. കെഎംഎസ്ആർഎ പയ്യന്നൂർ മേഖലാ കമ്മിറ്റി ഐആർപിസി സോണൽ കമ്മിറ്റിയുടെ ഹോം കെയർ വാഹനത്തിലേക്ക് ബിപി –- ഷുഗർ പരിശോധന ഉപകരണങ്ങൾ, സാനിറ്റൈസർ, മരുന്നുകൾ ഉൾപ്പെടെ സംഭാവന നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..