പാപ്പിനിശേരി
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിച്ചാൽ തീയണക്കാൻ ഓട്ടോ ഡ്രൈവർമാർ എത്തും. സദാസമയവും കൊണ്ടുനടക്കാവുന്ന ഫയർ എസ്റ്റിങ്യൂഷർ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ലഭ്യമാക്കി പ്രവാസി.
കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിക്ക് സമീപത്ത് ഓടുന്ന കാറിന് ദമ്പതികൾ കത്തിയെരിയുമ്പോൾ ചുറ്റുംകൂടിയവർക്ക് നിസ്സഹായരായി നോക്കിനിൽക്കാനേ പറ്റിയുള്ളു. ഇതേ തുടർന്നാണ് സദാസമയവും കൊണ്ടുനടക്കാവുന്ന ഫയർ എസ്റ്റിങ്യൂഷർ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ലഭ്യമാക്കാൻ തീരുമാനം. പ്രവാസിയായ പാപ്പിനിശേരിയിലെ സന്തോഷ് കാന്തലോട്ട് കുട്ടയ്യലാണ് 30 ഓളം ഓട്ടോറിക്ഷകളിൽ രണ്ട് കിലോവീതം ഫയർഎസ്റ്റിങ്യൂഷർ നൽകിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജഗൻലാൽ ഉദ്ഘാടനം ചെയ്തു. പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല അധ്യക്ഷയായി. ടി അജയൻ, കണ്ണപുരം ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ, പട്ടേരി രവീന്ദ്രൻ, സജിത്ത് മാതോടൻ, ഷൈമേഷ് പട്ടേരി, സജീവൻ, കോട്ടൂർ രഞ്ജിത്ത്, അനൂപ് വേളാപുരം, പാലക്കിൽ പവിത്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..